മത്സ്യവില്പനക്കാരിയുടെ ജീവിതം വഴിമുട്ടിച്ച് സാമൂഹ്യവിരുദ്ധരുടെ പരാക്രമം
Oct 8, 2013, 19:58 IST
കാസര്‍കോട്: അണങ്കൂറില്‍ മത്സ്യവില്പനക്കാരിയുടെ ജീവിതം വഴിമുട്ടിച്ച് സാമൂഹ്യവിരുദ്ധരുടെ പരാക്രമം. മത്സ്യവില്പന നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തിയ മധൂരിലെ റസിയക്കെതിരെയാണ് സാമൂഹ്യവിരുദ്ധരായ നാലംഗ സംഘത്തിന്റെ പരാക്രമം. അണങ്കൂരിലെ ടെമ്പോ ഡ്രൈവറായ മൊയ്തുവും ജ്യൂസ് കച്ചവടക്കാരനായ കരീമും കണ്ടാലറിയാവുന്ന രണ്ടുപേരും ചേര്‍ന്ന് മീന്വില്പന സ്റ്റാളും മീന്‍ ഇട്ടുവയ്ക്കുന്ന പെട്ടിയും നശിപ്പിച്ചതായി കാണിച്ച് റസിയ ജില്ലാ പൊലീസ് മേധാവിക്കും മന്ത്രിക്കും പരാതി നല്കി. പരാതി ടൗണ്‍ സ്റ്റേഷിലേക്ക് കൈമാറിയെങ്കിലും എസ്ഐയില്ലെന്ന കാരണം പറഞ്ഞ് പൊലീസുകാര്‍ അന്വേഷണത്തിന് തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു.
ചീഞ്ഞ് പുഴുക്കള്‍ നിറഞ്ഞ മത്സ്യം വില്‍ക്കുന്നതായി ആരോപിച്ചായിരുന്നു മൊയ്തുവിന്റെയും സംഘത്തിന്റെയും അക്രമം. ഇതേ സംഘം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സമീപിച്ച് മീന്‍ വില്‍ക്കുന്നതിനൊപ്പം പാന്മസാലകളും വില്‍ക്കണമെന്നും എത്തിച്ചുതരാമെന്നും പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞതിന്റെ വിരോധത്താല്‍ ചീഞ്ഞളിഞ്ഞ് പുഴുക്കള്‍ നിറഞ്ഞ മത്സ്യം തന്റെ മീന്‍ പെട്ടിയില്‍ ഇതേ സംഘം കൊണ്ടിട്ടതായും റസിയ പരാതിയില്‍ പറഞ്ഞു.
ദിവസവും കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍നിന്ന് മീന്‍ വാങ്ങി അണങ്കൂരിലെത്തിച്ച് വില്‍ക്കുകയാണ് 22 വര്‍ഷം മുമ്പ് തമിഴ്നാട്ടില്‍നിന്ന് കാസര്‍കോടെത്തിയ റസിയ. ഭര്‍ത്താവിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം 15 വര്‍ഷം തളങ്കരയിലായിരുന്നു താമസം. പിന്നീട് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ റസിയ മക്കളുമായി മധൂരിലേക്ക് താമസം മാറ്റുകയായിരുന്നു. മൂത്ത മകളെ വിവാഹം ചെയ്തയച്ചതിനാല്‍ പതിനൊന്നുകാരിയായ ഇളയമകള്‍ സൗദ ബീഗത്തോടൊപ്പമാണ് താമസം.
അണങ്കൂരും പരിസര പ്രദേശങ്ങളും കഞ്ചാവിന്റെയും പാന്‍മസാലകളുടെയും വില്പന കേന്ദ്രങ്ങളാണ്. സാമൂഹ്യവിരുദ്ധ സംഘത്തിന്റെ ക്രൂരതയ്ക്കിരയായി ഒരാഴ്ചയായി മീന്‍ വില്ക്കാന് പറ്റാത്തതിനാല്‍ താനും മകളും പട്ടിണിയിലേക്ക് നീങ്ങുകയാണെന്നും റസിയ കണ്ണീരോടെ പറഞ്ഞു.

Rasiya |

Related News:
Also Read:
ശഫ്ന വധക്കേസ്: അഫ്സല് കുവൈത്തില്‍ കസ്റ്റഡിയിലായി; ചൊവ്വാഴ്ച കേരളത്തിലെത്തിക്കും
Keywords: Kerala, Kasaragod, Anangoor, Fish, attack, police, Rasiya, Madhur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: