പ്രതിരോധ കുത്തിവെപ്പ് നടത്തിയാല്‍ പാല്‍ കുറയുമോ? മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടി ഇതാണ്
Jul 16, 2019, 21:31 IST
കാസര്‍കോട്: (www.kasargodvartha.com 16.07.2019) പ്രതിരോധ കുത്തിവെയ്പ് നടത്തിയാല്‍ പാല്‍ കുറയുമോ? ഒരിക്കലും അങ്ങനെയുണ്ടാകില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടി. കുളമ്പ് രോഗ പ്രതിരോധ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള പ്രതിരോധ കുത്തിവയ്പുകള്‍ ജൂലൈ 17 മുതല്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കുത്തിവെപ്പ് നടത്തി കുളമ്പ് രോഗം ഇല്ലാതായാല്‍ രോഗമില്ലാത്ത പശുക്കള്‍ക്ക് നല്ല പാല്‍ തന്നെയാണ് ലഭിക്കുകയെന്നും ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞു.
ഓഗസ്റ്റ് 12 വരെയുള്ള 21 പ്രവൃത്തിദിവസങ്ങളിലാണ് വിവിധ പഞ്ചായത്ത്-നഗരസഭാ തലങ്ങളില്‍ വീടുവീടാന്തരമായോ ക്യാമ്പുകളിലോ കുത്തിവെപ്പ് നടക്കുക. ഇതിനായി പരിശീലനം നേടിയ 111 സ്‌ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് നടത്തിയാല്‍ പാല് കുറയുമെന്ന തെറ്റിദ്ധാരണ ചില ക്ഷീര കര്‍ഷകരില്‍ ഉണ്ടെന്നും അത് ശരിയല്ലെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ടി.ജി. ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊട്ടുമുമ്പത്തെ കന്നുകാലി സെന്‍സസ് പ്രകാരം ജില്ലയിലാകെ 82,698 കന്നുകാലികളും 1280 എരുമകളും 2941 പന്നികളുമാണ് ഉള്ളത്.
എല്ലായിനങ്ങളെയും പ്രതിരോധ പരിപാടിയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. കുത്തിവെപ്പ് നടത്തിയ ഉരുക്കള്‍ക്ക് മഞ്ഞ നിറത്തിലുള്ള ഇയര്‍ ടാഗ് ഘടിപ്പിക്കും. ഒരു ഉരുവിന് പത്തുരൂപ നിരക്കില്‍ കര്‍ഷകര്‍ അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് നല്‍കണം. ഇയര്‍ ടാഗിന്റെയും കര്‍ഷക രജിസ്ട്രേഷന്റെയും വിശദാംശങ്ങള്‍ സ്‌ക്വാഡ് അംഗങ്ങള്‍ അതാതു സമയം ഓണ്‍ലൈനായി രേഖപ്പെടുത്തും. കന്നുകാലി ഇന്‍ഷൂറന്‍സ്, സര്‍ക്കാര്‍ തലത്തിലുള്ള മറ്റു സഹായപദ്ധതികള്‍ എന്നിവയ്ക്ക് ഇവ രണ്ടും നിര്‍ബന്ധമാണ്. മൃഗസംരക്ഷണ വകുപ്പില്‍ വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി എല്ലാ ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്കും ടാബ് ലറ്റ് കമ്പ്യൂട്ടറുകള്‍ നല്‍കിയിട്ടുണ്ട്.
ഭൂമിക എന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വഴിയാണ് കര്‍ഷകരുടെയും കന്നുകാലികളുടെയും വിവരങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നത്. കുറ്റമറ്റ രീതിയിലുള്ള വിവരങ്ങള്‍ ലഭ്യമാകുന്നത് കര്‍ഷകര്‍ക്ക് ആവശ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായ സമയങ്ങളില്‍ നല്‍കുന്നതിന് സഹായകമാകുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ടിറ്റോ ജോസഫ്, ഡോ. എ. മുരളീധരന്‍ എന്നിവരും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Cow, Milk, Animal, Protect, Press meet, Answer For Animal protection department.
< !- START disable copy paste -->