Wildlife | ഒരു പുലി കൂടി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി; ഇനിയും മൂന്നെണ്ണം കൂടി നാട്ടിൽ ബാക്കിയുണ്ടെന്ന് സംശയം
● വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത് ഇത് രണ്ടാമത്തെ തവണ.
● മുൻപ് പുലിയെ ജനവാസ മേഖലയിൽ തുറന്ന് വിട്ടതിൽ പ്രതിഷേധം ഉയർന്നിരുന്നു.
● പിടിയിലായ പുലിയെ ഉൾവനത്തിലേക്ക് മാറ്റുമെന്ന് അധികൃതർ.
കാസര്‍കോട്: (KasargodVartha) ഒരു പുലി കൂടി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ഇനിയും മൂന്ന് പുലി കൂടി നാട്ടിൽ ബാക്കിയുണ്ടെന്ന് സംശയിക്കുന്നു. ബേഡഡുക്ക, കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് വീണ്ടും പുലി കുടുങ്ങിയത്. ബറോട്ടിക്ക് സമീപത്തെ നിടുവോട്ടെ എ ജനാര്‍ധനന്റെ റബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ബുധനാഴ്ച രാവിലെയാണ് പുലിയെ കൂട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. പുലിയെ ഉൾകാട്ടിലേക്ക് വിടുമെന്ന് അധികൃതർ പറഞ്ഞു. പുലി കുടുങ്ങിയ വിവരം അറിഞ്ഞ് അനവധി നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ മാസം 23 ന് നിടുവോട്ട് പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. അഞ്ചുവയസ് പ്രായമായ പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്.
പുലിയെ പിന്നീട് മുള്ളേരിയക്ക് സമീപം വനത്തിൽ തുറന്നു വിട്ടിരുന്നു. ജനവാസ പ്രദേശത്താണ് വനം വകുപ്പ് പുലിയെ തുറന്ന് വിട്ടതെന്നാരോപിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധമുയർത്തിയിരിന്നു. വനം വകുപ്പിൻ്റെ കാസർകോട്ടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു.
ഇനിയും മൂന്നോളം പുലി നാട്ടിൽ ഉണ്ടെന്നാണ് ജനങ്ങൾ സൂചിപ്പിക്കുന്നത്. അധികൃതരും ഇത് ശരി വെക്കുന്നുണ്ട്. നേരത്തേ ബേഡകത്തെ തുരങ്കത്തിൽ പന്നി വരുന്നത് തടയാൻ വെച്ച കെണിയിൽ പുലിയുടെ കാല് കുടുങ്ങിയിരുന്നു. പുലർച്ചെ മയക്കുവെടി വെക്കുന്നത് ലക്ഷ്യം തെറ്റിയതിനാൽ പുലി കൂട് തകർത്ത് രക്ഷപ്പെടുകയായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Another tiger has been trapped in the Forest Department’s cage in Kasaragod, with locals suspecting that three more tigers remain in the area
.#Kasaragod #TigerTrapped #WildlifeProtection #ForestDepartment #KasaragodNews #TigerConservation