Recognition | മാതൃവിദ്യാലയം അംബികാസുതൻ മാങ്ങാടിനെ ആദരിച്ചു
● പരിപാടിയിൽ വിദ്യാലയത്തിലെ ഹെഡ്‌മിസ്ട്രസ് പി. ആശ അദ്ദേഹത്തിന് ഉപഹാരം നൽകി.
● മുൻ അധ്യാപിക പി വി ജയന്തി എഴുത്തുകാരനെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
● പിടിഎ പ്രസിഡന്റ് സത്താർ മുക്കുന്നോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഉദുമ: (KasargodVartha) മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് തന്റെ കഥയെഴുത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജിഎച്ച്എസ്എസ് ഉദുമ വിദ്യാരംഗം കലാ സാഹിത്യ വേദി ഒരുക്കിയ സ്നേഹ മരത്തണലിൽ സ്നേഹാദരം നൽകി.
പരിപാടിയിൽ വിദ്യാലയത്തിലെ ഹെഡ്‌മിസ്ട്രസ് പി. ആശ അദ്ദേഹത്തിന് ഉപഹാരം നൽകി. പിടിഎ പ്രസിഡന്റ് സത്താർ മുക്കുന്നോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഹൈസ്കൂൾ എസ്ആർജി കൺവീനർ ബി റീനാ മോൾ സ്വാഗതം പറഞ്ഞു. മുൻ അധ്യാപിക പി വി ജയന്തി എഴുത്തുകാരനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റൻ്റ് കെ വി അഷ്റഫ്, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻ്റ് രാധാലക്ഷ്മി, യുപി സീനിയർ അസിസ്റ്റൻ്റ് ഉഷാകുമാരി, യുപിഎസ് ആർ ജി കൺവീനർ എംവി സജിത്ത്, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി എസ്ഷൈജു, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ബാബു സുരേഷ്, വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ കെ ദീപ പ്രസംഗിച്ചു.
തുടർന്ന് കഥാകാരൻ കുട്ടികളുമായി സ്നേഹാഭാഷണം നടത്തുകയും തന്റെ എഴുത്തനുഭവങ്ങൾ പങ്കുവയ് ക്കുകയും ചെയ്തു
#AmbikasuthanMangad, #KeralaLiterature, #Uduma, #LiteraryRecognition, #WritingAnniversary, #SchoolEvents