കാസര്‍കോട്ടെ വികസനത്തിന് ഇടങ്കോലിട്ട് വീണ്ടും ഉദ്യോഗസ്ഥര്‍; സാങ്കേതികാനുമതി ലഭിക്കാത്ത കാസര്‍കോട് മെഡിക്കല്‍ കോളജിന് ബദല്‍ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു
Dec 21, 2017, 19:06 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2017) ടെക്‌നിക്കല്‍ കമിറ്റിയുടെ സാങ്കേതികാനുമതി ലഭ്യമാകാത്ത സാഹചര്യത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളജിന് ബദല്‍ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി, ചീഫ് എഞ്ചിനീയര്‍ (നാഷണല്‍ ഹെല്‍ത്ത് മിഷന്‍), ചീഫ് എഞ്ചിനീയര്‍ (പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗം) എന്നിവരടങ്ങുന്നതാണ് ടെക്‌നിക്കല്‍ കമിറ്റി.
ഈ കമ്മിറ്റി 2017 നവംബര്‍ 18 ന് യോഗം ചേര്‍ന്ന് സാങ്കേതികാനുമതി നല്‍കേണ്ടതായിരുന്നു. പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ പങ്കെടുക്കാത്തതിനാല്‍ അന്ന് യോഗം ചേരാന്‍ കഴിഞ്ഞില്ല. തങ്ങള്‍ ചെയ്യാത്ത ഈ ഡിസൈനുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. ഇതോടെയാണ് എംഎല്‍എ ചീഫ് സെക്രട്ടറിക്കും കത്തയച്ചത്. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന് 2013 നവംബര്‍ 30 നാണ് തറക്കല്ലിട്ടത്. കാസര്‍കോട് പാക്കേജില്‍ നിന്നും അനുവദിച്ച 25 കോടി രൂപ ഉപയോഗിച്ച് അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചു. ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിന് നബാര്‍ഡ് 58.18 കോടി രൂപ അനുവദിച്ചിരുന്നു. 'കിറ്റ്‌കോ' യെയാണ് നിര്‍മ്മാണ ചുമതല ഏല്‍പിച്ചത്.
റിവൈസ്ഡ് അടന് വേണ്ടി വെറ്റഡ് സ്ട്രക്ചറല്‍ ഡിസൈന്‍ ഡ്രോയിംഗ് സഹിതം കിറ്റ്‌കോ 2016 ഒക്ടോബര്‍ 12ന് സര്‍ക്കാരിന് വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. സര്‍ക്കാര്‍ നിയോഗിച്ച ടെക്‌നിക്കല്‍ കമ്മിറ്റി 95,08,75,877 രൂപയുടെ ഭരണാനുമതിക്ക് സര്‍ക്കാരിനോട് 2017 മാര്‍ച്ച് മൂന്നിന് ശുപാര്‍ശ ചെയ്തു. ഈ എസ്റ്റിമിറ്റിന് 2017 ആഗസ്റ്റ് എട്ടിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. അതിനിടയിലാണ് 2017 ഏപ്രില്‍ ഒന്നിന് പുതിയ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സ് നിലവില്‍ വരുന്നത്. ഇതേ തുടര്‍ന്ന് സമര്‍പ്പിച്ച എസ്റ്റിമേറ്റ് റിവൈസ് ചെയ്യേണ്ടി വന്നു. മോഡിഫൈഡ് ചെയ്ത എസ്റ്റിമേറ്റ് (93,83,64,017 രൂപ) 2017 ആഗസ്റ്റ് 31 ന് തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചു.
എന്നാല്‍ പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ ഉടക്കിയതോടെ മെഡിക്കല്‍ കോളജ് അനന്തമായി നീളുമോ എന്ന ആശങ്കയിലാണ് എംഎല്‍എ ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയത്. കാസര്‍കോടിന്റെ ചുമതലയുള്ള മന്ത്രിയും പ്രശ്‌നത്തില്‍ ഇടപെടണമെന്നും എംഎല്‍എ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
നേരത്തെ സംസ്ഥാനത്ത് ആദ്യമായി തദ്ദേശ സ്ഥാപനം നിര്‍മിക്കുന്ന മെക്കാഡം റോഡായ വിദ്യാനഗര്‍ - നീര്‍ച്ചാല്‍ - മുണ്ട്യത്തടുക്ക റോഡിന് ചീഫ് സെക്രട്ടറി ഇടങ്കോലിട്ടിരുന്നു. ഇതുസംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സംഭവം ഏറെ ചര്‍ച്ചാ വിഷയമാകുകയും പിന്നീട് റോഡിന് സാങ്കേതിക അനുമതി ലഭിക്കുകയുമായിരുന്നു.
Keywords: Kerala, kasaragod, Development project, Medical College, news, MLA, N.A.Nellikunnu, alternative system for Kasargod medical college; MLA sent letter to chief secretary