ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ചട്ടഞ്ചാല്‍ യുണിറ്റ് പാലിയേറ്റീവ് ദിന സന്ദേശ പദയാത്ര സംഘടിപ്പിച്ചു
Jan 15, 2017, 10:00 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 14/01/2017) ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ചട്ടഞ്ചാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരള പാലിയേറ്റീവ് ദിനത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് പാലിയേറ്റീവ് ദിന സന്ദേശ പദയാത്ര നടത്തി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത പദയാത്ര ചട്ടഞ്ചാല്‍ ടൗണില്‍ സമാപിച്ചു.
ചട്ടഞ്ചാല്‍ ടൗണില്‍ നടന്ന കേരള പാലിയേറ്റീവ് ദിന സന്ദേശ പരിപാടി ആല്‍ഫാ പാലിയേറ്റീവ് മെമ്പര്‍ നാസിര്‍ പുത്തിരിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ആസിയ മുഹമ്മദ്, കാസര്‍കോട് ജില്ലാ ആശുപത്രി ടി.ബി വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആമിന മുണ്ടോള്‍, തെക്കില്‍ വില്ലേജ് ഓഫീസര്‍ രമേശന്‍ പൊയ്‌നാച്ചി, ചട്ടഞ്ചാല്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ മണികണ്ഠന്‍, പി ടി എ പ്രസിഡണ്ട് ശ്രീധരന്‍ മുണ്ടോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആല്‍ഫാ പാലിയേറ്റീവ് ചട്ടഞ്ചാല്‍ യൂണിറ്റ് മെമ്പര്‍ സുലൈമാന്‍ ചട്ടഞ്ചാല്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Paliative-care-society, chattanchal, Alpha Palliative care Padayatra conducted.