city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിലിക്കോട് രയര മംഗലം ഭഗവതി ക്ഷേത്രത്തിൽ നടന്നത് ആചാര ലംഘനമെന്ന്ക്ഷേത്ര കമ്മിറ്റി; പൊലീസിൽ പരാതി നൽകി; ചൊവ്വാഴ്ച 9 ക്ഷേത്ര ഭാരവാഹികളെ പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിച്ചു

KasargodVartha Photo

● ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് കോട്ടം തട്ടിയെന്ന് ഭാരവാഹികൾ.
● എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ക്ഷേത്രമാണിത്.
● നാലമ്പലത്തിൽ പൂജാരികളൊഴികെ മറ്റാരും പ്രവേശിക്കാറില്ല.
● ക്ഷേത്രത്തെ അവഹേളിക്കുന്ന പ്രചാരണം നടക്കുന്നു.
● എട്ട് കഴകങ്ങളുടെയും കമ്മിറ്റികളുടെയും യോഗം വിളിച്ചു ചേർക്കും.
● ക്ഷേത്രം തന്ത്രിയാണ് താന്ത്രിക കർമ്മങ്ങൾ തീരുമാനിക്കുന്നത്.

 

കാസർകോട്: (KasargodVartha) ദേവസ്വം ബോർഡിന് കീഴിലുള്ള പിലിക്കോട് രയര മംഗലം ഭഗവതി ക്ഷേത്രത്തിൽ നടന്നത് ആചാരലംഘനമാണെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതേ തുടർന്ന് ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടിയതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ക്ഷേത്രമാണിത്. എന്നാൽ ഇക്കഴിഞ്ഞ 13-ന് 16-ഓളം വരുന്ന പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ നട തുറന്ന് നാലമ്പലത്തിലേക്ക് കയറുകയും തിരിച്ചു പോകുകയും ചെയ്തു.

ഈ സംഭവത്തെ ബന്ധപ്പെടുത്തി രയരമംഗലം ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇതുവരെ നിലനിന്ന ആചാരാനുഷ്ഠാനങ്ങളെയും സാമുദായിക ഐക്യത്തെയും തകർക്കുന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നു. മേൽജാതിക്കാർക്ക് പ്രവേശിക്കാമെന്നും കീഴ്ജാതിക്കാർക്ക് പ്രവേശനം നിഷേധിക്കുന്നുവെന്നുമുള്ള പ്രചാരണം നടത്തി ക്ഷേത്രത്തെ അവഹേളിക്കുകയാണ്.

ക്ഷേത്രത്തിലെ പൂജാരികളൊഴികെ മറ്റാരും നാലമ്പലത്തിൽ പ്രവേശിക്കാറില്ല. ഇത് മറച്ചുവെച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. ക്ഷേത്രത്തിലെ താന്ത്രിക കർമ്മങ്ങളും ആചാനുഷ്ഠാനങ്ങളും നിശ്ചയിക്കുന്നത് ക്ഷേത്രം തന്ത്രിയാണ്.

വിഷയം ചർച്ച ചെയ്യാൻ ക്ഷേത്രത്തിന് കീഴിലുള്ള എട്ട് കഴകങ്ങളുടെയും ക്ഷേത്ര കമ്മിറ്റികളുടെയും തവാട്ടു അംഗങ്ങളുടെയും വിപുലമായ യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.വി. രവീന്ദ്രൻ, എം.വി. തമ്പാൻ പണിക്കർ, എം. ദാമോദരൻ, എം.പി. പത്മനാഭൻ, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ പി.കെ. വിനയകുമാർ, എം. ഭാസ്കരൻ, പി.പി. അടിയോടി, എം. ദാമോദരൻ, കുഞ്ഞികൃഷ്ണൻ അടിയോടി, ടി. രാജൻ, കെ.പി. ചന്ദ്രൻ, പി.സി. പ്രസന്ന ടീച്ചർ എന്നിവർ പങ്കെടുത്തു.


പിലിക്കോട് ക്ഷേത്രത്തിലെ ഈ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? ആചാരലംഘനം ശരിയാണോ?
The temple committee at Pilicode Rayara Mangalam Bhagavathi Temple has filed a police complaint regarding an alleged violation of rituals. They claim that certain individuals entered the inner sanctum, disrupting long-standing customs and communal harmony.
 

#KeralaNews #TempleRituals #TempleControversy #PilikodeTemple #KasargodNews #ReligiousHarmony

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia