ചികിത്സാപിഴവിനെ തുടര്‍ന്ന് യുവതിയുടെ മരണം; വിശദീകരണവുമായി ആശുപത്രി അധികൃതര്‍
Mar 26, 2018, 20:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.03.2018) ഇക്കഴിഞ്ഞ 21ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരണപ്പെട്ട പാണത്തൂര്‍ യുവതിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് തീര്‍ത്തും തെറ്റായ അപകീര്‍ത്തികരമായ വാര്‍ത്തകളാണ് പ്രചരിപ്പിച്ചു വരുന്നതെന്ന് കോട്ടച്ചേരി കുന്നുമ്മലിലെ ദീപ നഴ്സിംഗ് ഹോം അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
യുവതിക്ക് ദീപാ ആശുപത്രിയില്‍ നല്‍കിയ ചികിത്സയില്‍ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നും സമാന സാഹചര്യത്തില്‍ നല്‍കാവുന്ന ഏറ്റവും നല്ല ചികിത്സയാണ് ലഭ്യമാക്കിയതെന്നും വാര്‍ത്താ കുറിപ്പ് വിശദീകരിച്ചു. ഡോക്ടര്‍മാരെ കുറിച്ച് ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന അടിസ്ഥാന പരമായി രോഗി സമൂഹത്തിന് ദോഷകരമായി തീരും. ഇക്കഴിഞ്ഞ 17ന് പുലര്‍ച്ചെയാണ് മൂന്നരമാസം ഗര്‍ഭിണിയായ 24കാരിയെ ഛര്‍ദ്ദിയും ക്ഷീണവും കാരണം ആശുപത്രിയിലെത്തിച്ചത്. ചികിത്സ ലഭ്യമാക്കുകയും നിരീക്ഷണത്തിനായി യുവതിയെ ആശുപത്രിയില്‍ തന്നെ കിടത്തുകയും ചെയ്തു. സീനിയര്‍ ഫിസിഷ്യന്‍ പരിശോധിക്കുകയും ലാബ് ടെസ്റ്റ് അടക്കം നടത്തി ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്തു.
തുടര്‍ന്ന് അസുഖത്തിന് മാറ്റമുണ്ടായി. എന്നാല്‍ പിറ്റേന്ന് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയും ശ്വാസതടസം നേരിടുകയും ചെയ്തതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വൈകിട്ട് വരെ ഫിസിഷ്യന്‍, അനസ്തെറ്റിസ്റ്റ്, ഗൈനോകോളജിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കിയതോടെ ആരോഗ്യ നില മെച്ചപ്പെട്ടുവെങ്കിലും വൈറല്‍ ഇന്‍ഫെക്ഷന്‍ മൂലം നാഡി ഞരമ്പുകള്‍ക്ക് അസുഖം പിടിപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതിനാല്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ദീപ നഴ്സിംഗ് ഹോമില്‍ നടത്തിയ ചികിത്സയും നിഗമനങ്ങളും വിശദമായ റഫറന്‍സ് ലറ്ററോട് കൂടി ഐസിയു സംവിധാനമുള്ള ആംബുലന്‍സില്‍ ഫിസിഷ്യന്റെയു എസിയു സ്റ്റാഫിന്റെയും പരിചരണത്തോടു കൂടിയാണ് മംഗലാപുരത്തേക്ക് മാറ്റിയത്. ഒരു ദിവസവും ഏതാനും മണിക്കൂറികള്‍ മാത്രമാണ് രോഗി ദീപയിലുണ്ടായിരുന്നത്.
ജിബിഎസ് ഗില്ലന്‍ ബാരിസ് സിന്‍ഡ്രം എന്ന അപൂര്‍വ്വ രോഗമാണ് മരണകാരണമെന്ന് യൂണിറ്റി ആശുപത്രിയിലെ ചികിത്സരേഖകളില്‍ കാണാവുന്നതാണെന്നും വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Treatment, hospital, Allegation against Hospital is Fake: Hospital Authority < !- START disable copy paste -->

Keywords: Kasaragod, Kerala, news, Treatment, hospital, Allegation against Hospital is Fake: Hospital Authority