city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം ഏരിയാ കമ്മിറ്റി ഓണ്‍ലൈന്‍ സംവാദം ആരംഭിക്കാനിരിക്കെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നവീകരണത്തില്‍ അഴിമതി ആരോപണം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസിന്റെ ധര്‍ണാ സമരം

വെള്ളരിക്കുണ്ട്: (www.kasargodvartha.com 16.06.2020) വികസന വിഷയത്തില്‍ സി പി എം ഏരിയാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ തുറന്ന സംവാദം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സി പി എം ഭരിക്കുന്ന ഗ്രാമ പഞ്ചായത്തിലെ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സമര രംഗത്ത്. സി പി എം ഭരിക്കുന്ന വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ പുതുക്കി പണിയുന്ന ഭീമനടി ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ അഴിമതി ഉണ്ടെന്നും തികച്ചും അശാസ്ത്രീയമായ തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നു വെന്നും ആരോപിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സമരം നടത്തി.

പഴയ ബസ് സ്റ്റാന്റ് കെട്ടിടം ചായം പൂശി നിലവാരം കുറഞ്ഞ റൂഫ് ഷീറ്റിടാന്‍ പഞ്ചായത്ത് ഏകദേശം 80 ലക്ഷം രൂപയോളം മാറ്റിവെച്ചുവെന്നും ഇത്രയും തുക ബസ് സ്റ്റാന്റ് നവീകരണത്തിന് ആവശ്യമില്ലെന്നും പൊതുജനം ഈ വസ്തുത തിരിച്ചറിയണം എന്നും ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ധര്‍ണ്ണ. മലയോര വികസന വിഷയത്തില്‍ കാസര്‍ കോട് വാര്‍ത്തയുടെ ഇടപെടലിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 7.30മുതല്‍ സി. പി. എം. എളേരി ഏരിയാ കമ്മറ്റിയുടെ ഫെയ്സ് ബുക്ക് പേജില്‍ സംവാദത്തിനായി പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം ആളുകളെ സ്വാഗതം ചെയ്ത ദിവസം തന്നെ യൂത്ത് കോണ്‍ഗ്രസ് ബസ് സ്റ്റാന്റ് നിര്‍മ്മാണത്തില്‍ വിഷയം ഉന്നയിച്ചു ധര്‍ണ്ണ നടത്തിയത് മലയോരത്ത് വരും ദിവസങ്ങളില്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
സി പി എം ഏരിയാ കമ്മിറ്റി ഓണ്‍ലൈന്‍ സംവാദം ആരംഭിക്കാനിരിക്കെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നവീകരണത്തില്‍ അഴിമതി ആരോപണം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസിന്റെ ധര്‍ണാ സമരം

ധര്‍ണ്ണസംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്തു.പണി തുടങ്ങി ആറ് മാസം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാകാതെ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അഴിമതി കണ്ടെത്താന്‍ നാം ഓരോരുത്തരും കൈകോര്‍ക്കണമെന്നും ജോമോന്‍ ജോസഫ് പറഞ്ഞു.



Keywords: Kasaragod, Kerala, Vellarikundu, News, Busstand, Youth-congress, Dharna, Conducted, Allegation against bus stand construction; Youth congress Dharna conducted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia