മലയോരവാസികള്‍ക്ക് ആശ്വാസം; പ്രതിഷേധത്തിനൊടുവില്‍ റോഡിന്റെ അറ്റകുറ്റപണി തുടങ്ങി
Mar 27, 2019, 22:53 IST
നീലേശ്വരം: (www.kasargodvartha.com 27.03.2019) ഒടുവില്‍ ബങ്കളത്തുകാര്‍ക്ക് ആശ്വാസമായി. തങ്ങളുടെ ആവശ്യം അംഗീകരിച്ചതിന്റ ആവേശത്തില്‍ തന്നെ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക് പോകാം. പൊട്ടിപൊളിഞ്ഞ് ഗതാഗതം ദുസ്സഹമായ ആലിങ്കീല്‍-ബങ്കളം റോഡിന്റെ അറ്റകുറ്റപണികള്‍ ആരംഭിച്ചു. ജില്ലാപഞ്ചായത്തിന്റെ 35 ലക്ഷം രൂപ ചിലവിട്ടാണ് റോഡിന്റെ താല്‍ക്കാലിക അറ്റകുറ്റപണികള്‍ ആരംഭിച്ചത്.
റവന്യൂ മന്ത്രിയുടെ മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നായ ആലിങ്കീല്‍- ബങ്കളം- ചായ്യോം റോഡിലൂടെ ദിവസേന കാഞ്ഞിരപ്പൊയില്‍, പരപ്പ, ബിരിക്കുളം, കയ്യൂര്‍, ചീമേനി, ബാനം തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസികള്‍ ഉള്‍പ്പെടെ നിരവധി ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ചിറ്റാരിക്കാല്‍ കൊന്നക്കാട് ഭാഗങ്ങളില്‍ നിന്നും കാഞ്ഞങ്ങാട്, നീലേശ്വരം പട്ടണങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റുന്ന ഈ റോഡ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞ് ഗതാഗതം ദുസ്സഹമായി കിടക്കുകയാണ്.
റോഡ് നന്നാക്കണമെന്ന് നാട്ടുകാര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും നന്നാക്കിയിരുന്നില്ല. ഇതു സംബന്ധിച്ച് മാര്‍ച്ച് 11ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. 'തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മലയോരവാസികള്‍ ചോദിക്കുന്നു, ഞങ്ങളുടെ റോഡൊന്ന് നന്നാക്കാമോ?' എന്ന തലകെട്ടോട് കൂടി കാസര്‍കോട് വാര്‍ത്തയും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ റോഡിന്റെ അറ്റകുറ്റപണി നടത്താനുള്ള നടപടിയാരംഭിച്ചത്. പിന്നാലെ ഈ റോഡ് മെക്കാഡം ടാറിംഗിനായി രണ്ടുകോടി രൂപ നീക്കി വെക്കുകയും ചെയ്തു. ഇതിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Related News:
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മലയോരവാസികള്‍ ചോദിക്കുന്നു, ഞങ്ങളുടെ റോഡൊന്ന് നന്നാക്കാമോ?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, news, Road, Alinkeel - Bangalam -Chayyom road work started