city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഹാകവി ടി ഉബൈദ് മാസ്റ്റർ സ്മാരക കെ എം സി സി സാഹിത്യ ശ്രേഷ്ടാ അവാർഡ് കവി ആലങ്കോട് ലീലാകൃഷ്ണന്

ദുബൈ: (www.kasargodvartha.com 26.11.2021) ഇതിഹാസം ടി ഉബൈദ് വിട പറഞ്ഞിട്ട് അരനൂറ്റാണ്ടിലേക്ക് കടക്കുന്ന അവസരത്തിൽ ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമിറ്റി ഏർപെടുത്തിയ കെ എം സി സി സാഹിത്യ ശ്രേഷ്ടാ അവാർഡ് കവി, എഴുത്തുകാരൻ, കഥാകൃത്ത്, പ്രഭാഷകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിക്കും. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തത്.
                              
മഹാകവി ടി ഉബൈദ് മാസ്റ്റർ സ്മാരക കെ എം സി സി സാഹിത്യ ശ്രേഷ്ടാ അവാർഡ് കവി ആലങ്കോട് ലീലാകൃഷ്ണന്

മുൻ മന്ത്രി ഡോ. എം കെ മുനീർ എം എൽ എ, ടി ഇ അബ്ദുല്ല, യഹ്‌യ തളങ്കര, പി പി ശശീന്ദ്രൻ, ജലീൽ പട്ടാമ്പി എന്നിവരടങ്ങിയ ജൂറി കമിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

വിദ്യാർഥി ആയിരുന്ന കാലം മുതൽ എഴുത്തിൽ സജീവമായിരുന്ന ആലങ്കോട് ലീലാ കൃഷ്ണൻ, അന്ന് തൊട്ടേ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്നു. മലയാളത്തിലെ പ്രമുഖ പ്രസാധകരൊക്കെയുമായിരുന്നു ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നത്. അനവധി അവാർഡുകൾ സ്വന്തമാക്കിയ ഇദ്ദേഹം ഇൻഡ്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളിൽ പ്രഭാഷണം നടത്തി വരുന്നു.

കാസർകോട് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ട്രഷറർ ടി ആർ ഹനീഫ്, ഓർഗനൈസിംഗ് സെക്രടറി അഫ്സൽ മെട്ടമ്മൽ, റശീദ് ഹാജി കല്ലിങ്കാൽ, ഇ ബി അഹ്‌മദ്‌, സലാം തട്ടാനിച്ചേരി, കെ പി അബ്ബാസ് കളനാട്, ഫൈസൽ മുഹ്സിൻ, അശ്റഫ്‌ പാവൂർ സംസാരിച്ചു. സി എച് നൂറുദ്ദീൻ നന്ദി പറഞ്ഞു.


Keywords: News, Dubai, UAE, KMCC, Award, Kasaragod, District, Committee, Minister, Cash, Student, Programme, Alankode Leela Krishnan won T Ubaid Memorial KMCC Sahitya Shrestha Award.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia