city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അലാമിപ്പള്ളി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം അവസാനഘട്ടത്തില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.02.2018) അലാമിപ്പള്ളി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം അവസാനഘട്ടത്തിലേക്ക്. ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന്റെ അവസാനഘട്ട പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ബസ് സ്റ്റാന്‍ഡ് യാര്‍ഡിന്റെ ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തിയായി. കേരളത്തിലെ ആദ്യത്തെ ഹൈടെക് ബസ് സ്റ്റാന്‍ഡാക്കി അലാമിപ്പള്ളിയെ മാറ്റുക എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത്.

ഓരോ ബസുകള്‍ക്കും പ്രത്യേകം ട്രാക്ക്, ബസ് സ്റ്റാന്‍ഡില്‍ പൂന്തോട്ടം, വൈഫൈ സംവിധാനം, ലൈബ്രറി, ഷീലോഡ്ജ് എന്നിവയും സ്റ്റാന്‍ഡിനോടനുബന്ധിച്ച് നിര്‍മ്മിക്കും. അലാമിപ്പള്ളിയിലെ നിലവിലുള്ള കുളം നവീകരിച്ച് താമരക്കുളമാക്കി ഉപയോഗ്യമാക്കും.
ബസ് സ്റ്റാന്റിനകത്തേക്കുള്ള കുടിവെള്ളം ശുചീകരിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. 1990 കളിലാണ് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് എന്ന നിര്‍ദേശം ഉയര്‍ന്നുവന്നത്. 1995ല്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഭരണസമിതികള്‍ മാറിമാറി വന്നപ്പോഴും സാങ്കേതിക കുരുക്കില്‍ കുടുങ്ങി നിര്‍മ്മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ബസ് സ്റ്റാന്‍ഡ് കെട്ടിടം നിര്‍മ്മിച്ച് വര്‍ഷങ്ങള്‍ പഴക്കം വന്നതോടെ ഇപ്പോള്‍ വീണ്ടും അറ്റകുറ്റ പണി നടത്തി പുതുക്കുകയായിരുന്നു.

ബസ് സ്റ്റാന്‍ഡിന്റെ ഭാഗമായി അലാമിപ്പള്ളിയില്‍ നിന്നും ആറങ്ങാടിയിലേക്കുള്ള ബൈപ്പാസ് റോഡ്  വീതി കൂട്ടി നവീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തു കഴിഞ്ഞു. മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ച് വിഷുക്കൈനീട്ടമായി ബസ് സ്റ്റാന്‍ഡ് നാടിന് സമര്‍പ്പിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു. ഇതിന് മുമ്പ് പാതി പൂര്‍ത്തിയായപ്പോള്‍ രണ്ടു തവണ ഉദ്ഘാടനം നടത്തിയിരുന്നുവെങ്കിലും ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ നവീകരിച്ച് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ മുഴുവന്‍ ബസുകളും ബസ് സ്റ്റാന്റില്‍ കയറുന്നതോടെ അലാമിപ്പള്ളിയിലും പരിസരങ്ങളിലും കൂടുതല്‍ വികസനം യാഥാര്‍ത്ഥ്യമാകും. അതോടൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കുകള്‍ക്ക് ഒരു പരിധി വരെ അറുതിവരികയും ചെയ്യും.
അലാമിപ്പള്ളി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം അവസാനഘട്ടത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Road, Kanhangad, Alamippalli Municipal Bus stand Constriction in final stage
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia