അജ്മലിന്റെ മരണത്തിന് പിന്നിലെ ദുരൂഹത അകറ്റാന്‍ ഉന്നത തല അന്വേഷണം വേണം; ആക്ഷന്‍ കമ്മറ്റി
Apr 26, 2018, 15:10 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2018) ചെമ്മനാട് കൊമ്പനടുക്കം ആലിച്ചേരി സ്വദേശി അജ്മലിന്റെ (26) മരണത്തിലെ ദുരൂഹത അകറ്റണമെന്ന് ആക്ഷന്‍ കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചെമ്മനാട് കൊമ്പനടുക്കം ആലിച്ചേരിയിലെ അലവിയുടെയും ഖദീജയുടെയും മകനായ മുഹമ്മദ് അജ്മല്‍ 22ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്.
ഒന്നരവര്‍ഷത്തോളമായി കാസര്‍കോട് ചിത്താരിയിലെ സലീമിന്റെ ഷാര്‍ജയിലെ കടയില്‍ ജോലിചെയ്യുകയായിരുന്നു. അജ്മലിനെ 17ന് രാത്രിയാണ് കടയുടമയായ കാസര്‍കോട് ചിത്താരിയിലെ സലീം ഷാര്‍ജയില്‍ നിന്നും കയറ്റി വിടുകയായിരുന്നു. അജ്മലിനെ അടിപിടി കാരണം നാട്ടിലേക്ക് കയറ്റി അയക്കുകയാണെന്നാണ് ഷാര്‍ജയില്‍ നിന്നും കടയുടമ പറഞ്ഞത്. ഈ വിവരം കടയുടമയുടെ ചെമ്മനാട് സ്വദേശിയായ ബന്ധു ബഷീര്‍ അജ്മലിന്റെ ജേഷ്ഠനോട് നേരിട്ട് 17ന് രാത്രി പറഞ്ഞിരുന്നു.
ഒന്നരവര്‍ഷത്തോളമായി കാസര്‍കോട് ചിത്താരിയിലെ സലീമിന്റെ ഷാര്‍ജയിലെ കടയില്‍ ജോലിചെയ്യുകയായിരുന്നു. അജ്മലിനെ 17ന് രാത്രിയാണ് കടയുടമയായ കാസര്‍കോട് ചിത്താരിയിലെ സലീം ഷാര്‍ജയില്‍ നിന്നും കയറ്റി വിടുകയായിരുന്നു. അജ്മലിനെ അടിപിടി കാരണം നാട്ടിലേക്ക് കയറ്റി അയക്കുകയാണെന്നാണ് ഷാര്‍ജയില്‍ നിന്നും കടയുടമ പറഞ്ഞത്. ഈ വിവരം കടയുടമയുടെ ചെമ്മനാട് സ്വദേശിയായ ബന്ധു ബഷീര്‍ അജ്മലിന്റെ ജേഷ്ഠനോട് നേരിട്ട് 17ന് രാത്രി പറഞ്ഞിരുന്നു.
18ന് രാവിലെ വീട്ടിലെത്തിയ അജ്മല്‍ ഉടന്‍ തന്നെ ഏര്‍വാടിയിലേക്ക് പോവുകയാണെ് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി. മൂന്ന് ദിവസത്തിന് ശേഷം 21ന് വൈകീട്ടാണ് അജ്മല്‍ ആശുപത്രിയിലാണെ വിവരം വീട്ടുകാര്‍ അറിയുന്നത്. അജ്മല്‍ സാധാരണ ഏര്‍വാടിയിലേക്കടക്കം തീര്‍ത്ഥാടനത്തിന് പോവാറുണ്ട്്. ഇത് കാരണം കൂടുതല്‍ അന്വേഷിച്ചിരുന്നില്ല.
മെഡിക്കല്‍ കോളേജില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹോദരന്മാര് 22ന് ഉച്ചയോടെ ആശുപത്രിയില്‍ എത്തി. അപ്പോഴേക്കും അജ്മലിനെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്ന് രാത്രിയോടെയാണ് അജ്മലിന്റെ ശരീരത്തില്‍ വിഷാംശം കലര്‍ന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. അന്ന് രാത്രിയോടെയായിരുന്നു അജ്മലിന്റെ മരണം.
ഷാര്‍ജയില്‍ നിന്നുതന്നെ വിഷാംശം അകത്ത് കടന്ന അജ്മലിനെ ധൃതിപിടിച്ച് നാട്ടിലേക്ക് കയറ്റിവിട്ടതിലും വിഷാംശം അകത്ത് കടന്നവിവരം ബന്ധുക്കളില്‍ നിന്നും മറച്ചുവെച്ചതിലും ദുരൂഹതയുണ്ട്. ഒരു പക്ഷേ കൃത്യസമയത്ത് ചികിത്സലഭിച്ചിരുെന്നങ്കില് അജ്മലിനെ രക്ഷപ്പെടുത്താമായിരുന്നു.
നിര്‍ധന കുടുംബമാണ് അജ്മലിന്റേത്. നാട്ടില്‍ കൂലിപണിയെടുത്ത് കുടുംബത്തെ നോക്കിയിരുന്ന അജ്മല്‍ കുറച്ച് കൂടി മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഗള്‍ഫിലേക്ക് പോയത്. ചെമ്മനാട് കൊമ്പനടുക്കം ആലിച്ചേരിയിലെ അലവി ഖദീജ ദമ്പതികള്‍ക്ക് ഏഴ് മക്കളുണ്ട്. നിര്‍ധന കുടുംബത്തിന്റെ ഏക പ്രതീക്ഷ കൂടിയായിരുന്നു മരിച്ച അജ്മല്‍. നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്തോടെ ചട്ടഞ്ചാലില്‍ നിര്‍മ്മിച്ച ഒരു ചെറിയ വീട്ടിലാണ് ഇപ്പോള്‍ അജ്മലിന്റെ കുടുംബം താമസിക്കുത്.
ഷാര്‍ജയിലെ കടയില്‍ നടന്നതായി പറയപ്പെടുന്ന അടിപിടിയുടെ യഥാര്‍ഥ വസ്തുത എന്താണ്, വിഷാംശം അകത്ത് കടന്നത് എങ്ങിനെ, ഈ വിവരം അറിഞ്ഞിട്ടും എന്ത് കൊണ്ട് നാട്ടിലേക്ക് ധൃതിപിടിച്ച് കയറ്റിവിട്ടു, വിഷാംശം ശരീരത്തിലുണ്ടെ വിവരം എന്ത് കൊണ്ട് ബന്ധുക്കളില്‍ നിന്നും മറച്ചുവെച്ചു. തുടങ്ങി നിരവധി ദുരൂഹതകള്‍ ഈ മരണത്തിന് പിന്നിലുണ്ട്. ഈ ദുരൂഹത അകറ്റുതിന് ഉന്നത തല അന്വേഷണം ഉണ്ടാവണമെന്ന് ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെടുന്നു.
സി ടി അഹമ്മദലി (ചെയര്മാന്, ആക്ഷന്‍ കമ്മറ്റി),ഷഫീക്ക് നസറുല്ല (കവീനര്‍, ആക്ഷന്‍ കമ്മറ്റി), ബി എച്ച് അബൂബക്കര്‍ (സിദ്ദീഖ് ട്രഷറര്‍, ആക്ഷന്‍ കമ്മറ്റി), മന്‍സൂര്‍ കുരിക്കള്‍ (വൈസ് ചെയര്മാന്, ആക്ഷന്‍ കമ്മറ്റി), സീസ ഹമീദ് (വൈസ്ചെയര്‍മാന്‍, ആക്ഷന്‍ കമ്മറ്റി), ബാഷാ ചെമ്മനാട് (വൈസ് ചെയര്മാന്, ആക്ഷന്‍ കമ്മറ്റി), ടി കെ രാജന്(അംഗം,ആക്ഷന്‍കമ്മറ്റി) നൗഷാദ് ആലിച്ചേരി (മരണപ്പെട്ട അജ്മലിന്റെ സഹോദരന്) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Chemnad, Action Committee, Death, Sharjah, Shop, High Level Investigation, Ajmals death; Action committee demands high level investigation.