ബജറ്റില്‍ വര്‍ദ്ധിപ്പിച്ച ഭൂമിയുടെ ന്യായവില നടപ്പിലാക്കുന്നത് നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു
May 4, 2020, 20:50 IST
കാസര്‍കോട്: (www.kasargodvartha.com 04.05.2020) കഴിഞ്ഞ ബജറ്റില്‍ വര്‍ദ്ധിപ്പിച്ച ഭൂമിയുടെ ന്യായവില നടപ്പിലാക്കുന്നത് നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കോവിഡ് കാരണം ഭൂമിയുടെ ന്യായവില വര്‍ദ്ധനവ് മെയ് 15 വരെ നടപ്പിലാക്കാന്‍ പാടില്ല എന്നുള്ള ഉത്തരവ് സര്‍ക്കാര്‍ നേരത്തെ ഇറക്കിയിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതിനാല്‍ ഈ ഇളവിന്റെ പ്രയോജനം കാസര്‍കോട് ജില്ലയിലെ ആര്‍ക്കും ലഭ്യമാവില്ലെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു. കാരണം ജില്ലയിലെ ആധാരം എഴുത്തു ഓഫീസുകളൊ രജിസ്ട്രാര്‍ ഓഫീസുകളൊ ലോക്ഡൗണ്‍ നടപ്പിലാക്കിയ തീയ്യതി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നില്ല.
ആയതിനാല്‍ വര്‍ദ്ധിപ്പിച്ച ന്യായവില ജൂണ്‍ 30 വരെ നടപ്പിലാക്കാന്‍ പാടില്ലെന്നുള്ള ഉത്തരവ് ഉണ്ടാകണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളിലുള്ള ആധാരം എഴുത്ത് ഓഫീസുകളും സബ് രജിസ്ട്രാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ എ.ജി.സി ബഷീര്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, News, Pinarayi-Vijayan, Panchayath, President, AGC Basheer demands to postpone land's rate hike