ഇനിയെങ്കിലും മാലിന്യം തള്ളരുതേയെന്ന് കേണപേക്ഷിച്ച് നാട്ടുകാര്‍; പള്ളിക്കാലില്‍ നിക്ഷേപിച്ച മാലിന്യം നാട്ടുകാരും നഗരസഭ ആരോഗ്യ വകുപ്പും ചേര്‍ന്ന് വീണ്ടും നീക്കം ചെയ്തു
Sep 24, 2019, 20:37 IST
തളങ്കര: (www.kasargodvartha.com 24.09.2019) പള്ളിക്കാലില്‍ നിക്ഷേപിച്ച മാലിന്യം നാട്ടുകാരും നഗരസഭ ആരോഗ്യ വകുപ്പും ചേര്‍ന്ന് വീണ്ടും നീക്കം ചെയ്തു. ഇനിയെങ്കിലും ഇവിടെ മാലിന്യം കൊണ്ടുവന്നു തള്ളരുതെന്ന് കേണപേക്ഷിച്ചുകൊണ്ടായിരുന്നു ഒരിക്കല്‍കൂടി മാലിന്യം നീക്കം ചെയ്തത്. പള്ളിക്കാല്‍ കണ്ടത്തില്‍ പള്ളി റോഡില്‍ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതുമൂലം നാട്ടുകാര്‍ പകര്‍ച്ചവ്യാധി ഭീതിയിലായിരുന്നു. പല തവണ മാലിന്യം നീക്കം ചെയ്തിട്ടും ഇവിടെ ചിലര്‍ മാലിന്യം കൊണ്ടുവന്നിടുകയാണ് ചെയ്തിരുന്നത്. ഇതുമൂലം പള്ളിയിലേക്കും ക്ഷേത്രത്തിലേക്കും പോകുന്ന വിശ്വാസികളടക്കം ദുരിതമനുഭവിച്ചുവരികയായിരുന്നു. മഴയില്‍ മാലിന്യങ്ങള്‍ ചോര്‍ന്നൊലിച്ചതുമൂലം പ്രദേശമാകെ മലിനമായിരുന്നു. സ്‌കൂളുകളിലും മദ്രസയിലും പോകുന്ന വിദ്യാര്‍ത്ഥികളടക്കം മൂക്കുപൊത്തിയാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്.
ജനരോഷം ഉയര്‍ന്നതോടെ നഗരസഭ അധികൃതര്‍ രംഗത്തുവരികയും മാലിന്യം തള്ളിയ ഒരു വീട്ടുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. മാലിന്യം തള്ളുന്നത് തുടര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് നഗരസഭ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാലിന്യം തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വിവരമറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് സി സി ടി വി സ്ഥാപിക്കാനും നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്.
നഗരസഭാ ഹെല്‍ത്ത്് ഇന്‍സ്പെക്ടര്‍ രാജീവന്റെ നേതൃത്വത്തില്‍ നഗരസഭ തൊഴിലാളികളും നാട്ടുകാരായ അമാന്‍ അങ്കര്‍, നവാസ് അല്‍ഫ, അസ്ലം പള്ളിക്കാല്‍, സാദിഖ് സിറ്റിബാഗ്, സുല്‍ഫിക്കറലി, ഹംസ അങ്കോല, റാഫി മുപ്പതാംമൈല്‍, ഹമീദ് അരമന, സുഹൈല്‍ പള്ളിക്കാല്‍, ആഷിഖ്, ഷംസി പുളിങ്കു, ഇംത്യാസ് പി എം എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മാലിന്യം തള്ളുന്നത് മൂലം മാരകമായ രോഗങ്ങള്‍ പകരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. വി എം മുനീര്‍ അഭ്യര്‍ത്ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Thalangara, Pallikkal, waste dump, Again pallikkal cleaned by natives
< !- START disable copy paste -->