'കോണ്‍ഗ്രസ് അധ്യാപക സംഘടന നേതാവ് പി ടി രമേശന്‍ മാസ്റ്റര്‍ കൊലക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് - സിപിഎം ശ്രമം'
May 27, 2018, 21:59 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2018) കോണ്‍ഗ്രസ് അധ്യാപക സംഘടന നേതാവ് ആലംതട്ടയിലെ പി ടി രമേശന്‍ മാസ്റ്റര്‍ കൊലക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും നീക്കം നടത്തുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു.
കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയുടെ നേതാവ് രമേശന്‍ മാസ്റ്ററുടെ കൊലപാതക കേസിലെ പ്രധാന പ്രതിയായ സൈനികന്‍ അഭിജിത്തിനെ പോലീസ് സംരക്ഷിക്കുകയാണ്. സിപിഎം ഉന്നത നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് പോലീസ് ഈ കൊലക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്ന് അഡ്വ. കെ ശ്രീകാന്ത് കുറ്റപ്പെടുത്തി.
സ്വന്തം അധ്യാപക സംഘടനയുടെ നേതാവിന്റെ കൊല നടന്നിട്ട് രണ്ടര മാസം കഴിഞ്ഞിട്ടും പ്രമുഖ പ്രതിയെ പോലീസ് പിടികൂടാത്തതിനെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവാത്തത് ദുരൂഹമാണ്. സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമത്തില്‍ കോണ്‍ഗ്രസുകാരനായി തലയുയര്‍ത്തി പ്രവര്‍ത്തിച്ചിരുന്ന രമേശന്‍ മാസ്റ്ററുടെ കുടുംബത്തിനു നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാത്തത് അവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു.
രമേശന്‍ മാസ്റ്ററുടെ കൊലപാതകത്തില്‍ അഭിജിത്തിന്റെ പങ്ക് അന്വേഷണത്തില്‍ വ്യക്തമായിട്ടും പോലീസ് പ്രതിയെ പിടികൂടാതെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ പോലീസ് അവസരം നല്‍കിയിരിക്കുകയാണെന്ന് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നതിന്റെ മറവിലാണ് ഇപ്പോള്‍ നടപടി സ്വീകരിക്കാതിരിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന വിചിത്രമായ വിശദീകരണം. പിടിയിലായ മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചതു കൊണ്ടാണ്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന രമേശന്‍ മാസ്റ്ററുടെ കുടുംബത്തെ പക്ഷെ റിമാന്‍ഡിലായ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കാതെ പോയി. അതിന്റെ ഫലമായി അറസ്റ്റിലായവര്‍ക്ക് വേഗം ജാമ്യം ലഭിക്കുകയും ചെയ്തു.
ജില്ലയിലെ തന്നെ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളാണ് ഇതിന്റെ പിന്നില്‍ കളിച്ചതെന്നും രമേശന്‍ മാസ്റ്ററുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നില്‍ നിന്നു കുത്തി വഞ്ചിചിരിക്കുകയണെന്ന് ബിജെപി ആരോപിച്ചു. രമേശന്‍ മാസ്റ്റര്‍ കൊലക്കേസിലെ പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ ശ്രീകാന്ത് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, BJP, news, Congress, CPM, Adv.Srikanth, Murder, Adv. Srikanth against Congress and CPM