ബാര്‍ അസോസിയേഷനെതിരെ അഭിഭാഷകന്‍ രാമ പാട്ടാളി രംഗത്ത്; ഏകാധിപത്യമാണ് നടക്കുന്നതെന്ന് ആരോപണം
Mar 2, 2020, 21:07 IST
കാസര്‍കോട്: (www.kasargodvartha.com 02.03.2020) ബാര്‍ അസോസിയേഷനെതിരെ ആരോപണവുമായി പ്രമുഖ അഭിഭാഷകന്‍ രാമ പാട്ടാളി രംഗത്ത്. നേതൃത്വത്തിന്റെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്യുന്നവരെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ബാര്‍ അസോസിയേഷനില്‍ നടക്കുന്നതെന്ന് അദ്ദേഹം കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ജുഡീഷ്യറിയെക്കുറിച്ച് ശരിയാംവിധം അറിയാത്തവരാണ് ഭാരവാഹികള്‍. ബി ജെ പി നേതൃത്വത്തിന് ഇക്കാര്യം അറിയാമെങ്കിലും മൗനം പാലിക്കുന്നു. കോടതികളില്‍ മജിസ്ട്രേറ്റുമാര്‍ക്കും മുന്‍സിഫുമാര്‍ക്കും ജഡ്ജിമാര്‍ക്കും ശരിയായ രീതിയില്‍ സ്വതന്ത്രമായി ജോലി ചെയ്യാനാകാത്ത സ്ഥിതി വിശേഷത്തിലേക്കാണ് ബാര്‍ അസോസിയേഷന്റെ പ്രവര്‍ത്തനം. അസോസിയേഷന്‍ പ്രസിഡന്റ് എ സി അശോക് കുമാര്‍ ബി ജെ പി സഹായത്തോടെ കാസര്‍കോട് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടാണ്. സെക്രട്ടറി കരുണാകരന്‍ നമ്പ്യാരാകട്ടെ ദേശീയ സഹകാരി ഭാരതിയുടെ സെക്രട്ടറിയുമാണ്. വൈസ് പ്രസിഡന്റ് ബാലകൃഷ്ണ ഷെട്ടി ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഇത്തരത്തില്‍ ബാര്‍ അസോസിയേഷനെ പൂറണമായും ബി ജെ പിയുടെ വരുതിയിലാക്കിയെന്നും രാമ പാട്ടാളി പറഞ്ഞു.
തനിക്കൊപ്പം ജോലിചെയ്തിരുന്ന ഗുമസ്തനെ അനുവാദമോ കൂടിയാലോചനയോ ഇല്ലാതെ അസോസിയേഷന്റെ ഗുമസ്തനാക്കിയതിനെ ചൊദ്യം ചെയ്തപ്പോഴും ധിക്കാര മറുപടിയാണ് ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം ഏകാധിപത്യ സമീപനത്തിലൂടെ അസോസിയേഷനെ പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യമാക്കുകയാണ് ഭാരവാഹികള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, news, Press meet, Bar Association, Adv. Ramapattali against Bar Association