ലോറിയിടിച്ച് കാര്‍ തകര്‍ന്നു; അഭിഭാഷകന്‍ സി ഷുക്കൂറിന് പരിക്ക്
Aug 25, 2017, 20:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.08.2017) ലോറിയിടിച്ച് കാര്‍ പൂര്‍ണമായും തകര്‍ന്നു. തലനാരിഴ വ്യത്യാസത്തില്‍ അഭിഭാഷകന്‍ സി ഷുക്കൂര്‍ ചെറിയ പരിക്കോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ദേശീയപാത കാഞ്ഞങ്ങാട് സൗത്തില്‍ മതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമാണ് അപകടം. മുന്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറായ അഡ്വ. സി ഷുക്കൂര്‍ സഞ്ചരിച്ച കെ എല്‍ 60 എല്‍ 6059 മാരുതി ബ്രസ്സ കാറില്‍ കെ എല്‍ 13 ടി 6454 മിനി ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
തലകീഴായി റോഡില്‍ മറിഞ്ഞു വീണ മിനി ലോറിയുടെ പിന്‍വശത്തുളള ഇരുചക്രങ്ങള്‍ ആക്സിലോടുകൂടി 50 മീറ്റര്‍ ദൂരത്തുളള വീട്ട് പരിസരത്തേക്ക് തെറിച്ചു വീണു. ചെറുവത്തൂരില്‍ ഒരു വിവാഹ ചടങ്ങില്‍ സംബന്ധിച്ച് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു അഡ്വ. ഷുക്കൂര്‍. കാസര്‍കോട് ഭാഗത്തു നിന്ന് പഴവര്‍ഗ്ഗങ്ങളുമായി പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ലോറിയും ഷുക്കൂര്‍ ഓടിച്ചു വന്ന കാറും തമ്മില്‍ നേര്‍ക്കു നേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഷുക്കൂര്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. അഭിഭാഷകനും മിനി ലോറി ഡ്രൈവര്‍ പയ്യന്നൂര്‍ പെരുമ്പയിലെ അബ്ദുല്‍ നാസറിനും പരിക്കേല്‍ക്കുകയായിരുന്നു. ഇരുവര്‍ക്കും കാഞ്ഞങ്ങാട് നേഴ്സിംഗ്ഹോമില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. മിനി ലോറി ഡ്രൈവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, hospital, Accident, Adv. C.Shukoor injured in car accident