ദത്തെടുത്ത പെണ്‍കുട്ടിയെ ബന്ധുക്കള്‍ ഒരു വര്‍ഷക്കാലം ലൈംഗീകമായി പീഡിപ്പിച്ചു
Apr 19, 2012, 17:00 IST
ചെറുവത്തൂര്‍: മയ്യിച്ചയിലെ ദത്ത് പുത്രിയായ 15 കാരിയെ ഒരു വര്‍ഷക്കാലം വീട്ടുകാരുടെ ബന്ധുക്കള്‍ നിരന്തരം ബലാല്‍സംഗത്തിന് ഇരയാക്കിയതായുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നു. ചെറുവത്തൂരിലെ ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒമ്പതാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് ദത്തടുത്ത സ്ത്രീയുടെ ബന്ധുക്കളായ മൂന്ന് പേരുടെ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ പരാതി പ്രകാരം മയ്യിച്ചയിലെ ഗംഗാധരന്‍ (52), മകന്‍ സുജേഷ് (25), ശ്രീകാന്ത് (24)എന്നിവര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ഒരു വര്‍ഷം മുമ്പും അതിനുശേഷവുമുള്ള ദിവസങ്ങളില്‍ ഗംഗാധരനാണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ദത്തെടുത്ത സ്ത്രീയുടെ സഹോദരി ഭര്‍ത്താവാണ് ഗംഗാധരന്‍. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ ഗംഗാധരന്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനിടെ ഗംഗാധരന്റെ മകന്‍ സുജേഷും ബന്ധുവായ ശ്രീകാന്തും പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി. വിഷുവിന് രണ്ട് ദിവസം മുമ്പും മറ്റ് ദിവസങ്ങളിലും പല തവണകളായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. വ്യത്യസ്ത ദിവസങ്ങളിലായാണ് മൂന്ന് പേരും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ലൈംഗിക പീഡനം തുടരുകയും മൂന്ന് പേരും ഭീഷണി ആവര്‍ത്തിക്കുകയും ചെയ്ത സാഹചര്യത്തില്‍ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദത്തെടുത്ത സ്ത്രീയുള്‍പ്പെടെയുള്ളവരുടെ നിര്‍ദ്ദേശ പ്രകാരമാണ് പെണ്‍കുട്ടി ചന്തേര പോലീസില്‍ ഗംഗാധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതോടെ ലൈംഗിക പീഡനം തെളിഞ്ഞിട്ടുണ്ട്. ഗംഗാധരനെയും കൂട്ട് പ്രതികളെയും പോലീസ് കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
Keywords: Adopted girl, Aaped, Cheruvathur