മൂന്ന് പ്രധാന റോഡുകള്‍ക്ക് ഭരണാനുമതി; എസ്റ്റിമേറ്റ് തയ്യാറാക്കിയ സ്ഥലത്ത് നഗരസഭ റോഡ് നിര്‍മിച്ചതിനാല്‍ ഫണ്ട് വെട്ടിക്കുറക്കേണ്ടി വരും
Dec 14, 2017, 19:11 IST
കാസര്‍കോട്: (www.kasargodvartha.com 14.12.2017) കാസര്‍കോട് വികസന പദ്ധതിയില്‍ ഉള്‍പെടുത്തി നഗരസഭ പരിധിയിലെ മൂന്ന് പ്രധാന റോഡുകള്‍ക്ക് 1.29 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാരില്‍ നിന്നും ലഭിച്ചു. നെല്ലിക്കുന്ന് - മുഹ് യുദ്ദീന്‍ മസ്ജിദ് റോഡിനായി 60 ലക്ഷം രൂപയുടെയും, കസബ കടപ്പുറം- ചീരുമ്പാ ഭഗവതി ടെമ്പിള്‍ റോഡിന് 49 ലക്ഷം രൂപയുടെയും, കസബ സൗത്ത് - അയ്യപ്പ ഭജന മന്ദിരം റോഡിന് 60 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നതെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
എന്നാല്‍ നേരത്തെ എസ്റ്റിമേറ്റ് തയ്യാറാക്കിയ ഈ റോഡുകളില്‍ നഗരസഭ റോഡ് നിര്‍മാണ പ്രവര്‍ത്തനം നടത്തിയതിനാല്‍ പദ്ധതി തുക പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള പരിശോധനക്കായി കഴിഞ്ഞ ദിവസം എം എല്‍ എ എന്‍.എ നെല്ലിക്കുന്ന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ ഫിനാന്‍സിംഗ് ഓഫീസര്‍, ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹാര്‍ബര്‍ അസി. എഞ്ചിനീയര്‍, എല്‍എസ്ജിഡി എഞ്ചിനീയര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.
നെല്ലിക്കുന്ന് - മുഹ് യുദ്ദീന്‍ മസ്ജിദ് റോഡില്‍ കുറച്ചുഭാഗം നഗരസഭ കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ ഇതൊഴിവാക്കിക്കൊണ്ട് റോഡ് പൂര്‍ത്തീകരിക്കാനാണ് തീരുമാനമെന്ന് എം എല്‍ എ പറഞ്ഞു. 25 ലക്ഷത്തോളം രൂപയുടെ തുക മാത്രമേ ഇവിടെ ഇനി റോഡ് നിര്‍മാണത്തിന് ആവശ്യമുള്ളൂ. 60 ലക്ഷത്തില്‍ ബാക്കി വരുന്ന തുക മണ്ഡലത്തിലെ മറ്റ് ഭാഗങ്ങങ്ങളില്‍ ഉപയോഗിക്കുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. കസബ കടപ്പുറം- അയ്യപ്പ ഭജന മന്ദിരം റോഡിലും നഗരസഭ റോഡ് നിര്‍മിച്ചതിനാല്‍ ഇവിടെയും 25 ലക്ഷം രൂപയുടെ പ്രവര്‍ത്തി മാത്രമേ ആവശ്യമുള്ളൂ. ഇതില്‍ ബാക്കി വരുന്ന തുകയും മണ്ഡലത്തിലെ മറ്റ് സ്ഥലങ്ങളില്‍ വിനിയോഗിക്കാനാണ് തീരുമാനം.
Keywords: Kasaragod, Kerala, news, Road, Fund, Administrative sanction for 3 Roads in Kasaragod