സര്‍ക്കാര്‍ ഭൂമി കയ്യേറി വീട് നിര്‍മിച്ച ലീഗ് നേതാവിനോട് ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകാന്‍ തഹസില്‍ദാറുടെ ഉത്തരവ്
Jul 26, 2017, 22:59 IST
കുമ്പള: (www.kasargodvartha.com 26.07.2017) മൊഗ്രാല്‍ വില്ലേജില്‍ റീ സര്‍വെ നമ്പര്‍ 162/1 പി ടി യില്‍ 2.83 ആര്‍ 163/8 ല്‍ 3. 24 ആര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വീട് കെട്ടി താമസിച്ചു വരുന്ന പേരാലിലെ മുസ്ലിം ലീഗ് നേതാവിനെതിരെ കേരള ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കാനും, കയ്യേറ്റം ഒഴിപ്പിക്കാനും മഞ്ചേശ്വരം തഹസില്‍ദാര്‍ ഉത്തരവിട്ടു. കോയിപ്പാടി വില്ലേജ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായും കോണ്‍ക്രീറ്റ് വീട് നിര്‍മിച്ചതായും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂസംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് 'എ 'ഫാറം റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
കയ്യേറ്റ ഭൂമി ക്രമവല്‍ക്കരിച്ചു തനിക്ക് പതിച്ചു നല്‍കണമെന്ന ലീഗ് നേതാവിന്റെ 2008 ലെ ആവശ്യം നേരത്തെ തന്നെ ജില്ലാ കലക്ടര്‍ തള്ളിയിരുന്നു. പേരാല്‍ സ്‌കൂള്‍ റോഡിനു പടിഞ്ഞാറ് വശമുള്ള ഭാവിയില്‍ റോഡ് വികസനത്തിന് ആവശ്യമായേക്കാവുന്ന ഭൂമിയാണ് ലീഗ് നേതാവ് കയ്യേറിയിരിക്കുന്നതെന്ന് കണ്ടെത്തിയ വില്ലേജ് അധികൃതര്‍ ഇത് അങ്ങേയറ്റം കുറ്റകരമായി കാണുന്നുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോയില്ലെങ്കില്‍ കയ്യേറ്റം റവന്യു അധികൃതര്‍ നേരിട്ട് ഒഴിപ്പിക്കുകയും സ്ഥലത്തു നിക്ഷേപിച്ചിട്ടുള്ള സാധനങ്ങള്‍ കണ്ടു കെട്ടുമെന്നും 50,000 രൂപ പിഴ ചുമത്തുമെന്നും തഹസില്‍ദാര്‍ നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് സംബന്ധിച്ചു നേരത്തെ ഡി വൈ എഫ് ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Muslim League, Leader, House, Complaint, Kasaragod, DYFI,