കാസര്‍കോട് - കാഞ്ഞാങ്ങാട് കെ എസ് ടി പി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ; നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്
Jun 16, 2019, 00:06 IST
മേല്‍പറമ്പ്: (www.kasargodvartha.com 16.06.2019) കാസര്‍കോട് - കാഞ്ഞാങ്ങാട് കെ എസ് ടി പി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. റോഡ് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മേല്‍പറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കെ എസ് ടി പി പാതയില്‍ അപകടങ്ങളുണ്ടായി നൂറുകണക്കിന് ജീവന്‍ പൊലിഞ്ഞ സാഹചര്യത്തിലാണ് ബഹുജന പ്രക്ഷോഭം നടത്താനുള്ള തീരുമാനം. പ്രക്ഷോഭത്തിന് മുന്നോടിയായി എംപി, എംഎല്‍എ, പ്രദേശത്തെ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, കെഎസ്ടിപി ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ- മത- സാംസ്‌കാരിക സംഘടന- ക്ലബ് പ്രതിനിധികള്‍, വ്യാപാരികള്‍, ട്രേഡ് യൂണിയന്‍, ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവരുടെ ഒരു സംയുക്ത യോഗം വിളിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
മേല്‍പറമ്പ് ടൗണില്‍ ഷെഡ്യൂള്‍ പ്രകാരം പൂര്‍ത്തീകരിക്കാത്ത ബസ് വെയിറ്റിംഗ് ഷെഡ് അടക്കമുള്ള പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും, കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷന്‍ മുതല്‍ പാലക്കുന്ന് വരെ അപകട സാധ്യതാ മേഖലകളില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് ഇ എം ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് അശറഫ് ഇംഗ്ലീഷ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് അനൂപ് കളനാട്, ടി കണ്ണന്‍, എ ആര്‍ അശ്‌റഫ്, അബ്ദുര്‍ റഹ് മാന്‍ തോട്ടം, കാസിം ഷക്കീബ്, സി ബി ലത്തീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kerala, kasaragod, news, Kanhangad, Road, Congress, Accidents hiked in KSTP Road: Mass protest march will be conducted by Congress