city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ഡ്രൈവര്‍ മരിക്കാനിടയായത് മീന്‍ ലോറിയുടെ അമിത വേഗതയാണെന്ന് ദൃക്‌സാക്ഷികള്‍

കുമ്പള: (www.kasargodvartha.com 15.10.2017) ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിക്കാനിടയായ അപകടമുണ്ടാകാന്‍ കാരണം മീന്‍ ലോറിയുടെ അമിത വേഗതയാണെന്ന് ദൃക്‌സാക്ഷികളും പോലീസും. ഞായറാഴ്ച രാവിലെ 7.45 മണിയോടെയാണ് കുമ്പള ആരിക്കാടിക്ക് സമീപം മീന്‍ ലോറിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ മീന്‍ ലോറി ഡ്രൈവര്‍ ആലപ്പുഴ ചേര്‍ത്തല എരമല്ലൂര്‍ പുതുശ്ശേരി കോളനിയിലെ ബിജു എരമല്ലൂര്‍ (47) ആണ് മരിച്ചത്.

മംഗളൂരുവില്‍ മീന്‍ ഇറക്കി ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന ലോറി എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയിലിടിക്കുകയായിരുന്നു. മീന്‍ ലോറി അമിത വേഗതയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ ഒരു ലോറി സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. ബിജുവിനൊപ്പം മീന്‍ ലോറിയിലുണ്ടായിരുന്ന ആലപ്പുഴ മുഹമ്മയിലെ ബാബു (38) വിന് ഗുരുതരമായി പരിക്കേറ്റു. ബാബു മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ടെയ്‌നര്‍ ലോറിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ സന്തോഷ്, സന്തില്‍ എന്നിവര്‍ക്കും പരിക്കേറ്റു.


ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ഡ്രൈവര്‍ മരിക്കാനിടയായത് മീന്‍ ലോറിയുടെ അമിത വേഗതയാണെന്ന് ദൃക്‌സാക്ഷികള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Lorry, Accidental-Death, Kumbala, Accidental death; Lorry is in over speed, Eyewitnesses

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia