നാട്ടുകാരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ച് ഗുരുപുരത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു
Feb 1, 2018, 20:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.02.2018) കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ കാഞ്ഞങ്ങാട്-പാണത്തൂര്‍ മലയോര ഹൈവേയില്‍ ഗുരുപുരത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നത് നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. നാലു മാസത്തിനിടെ അഞ്ചോളം അപകടങ്ങളാണ് ഗുരുപുരത്ത് സംഭവിച്ചത്. കഴിഞ്ഞ ദിവസം ലോറിയില്‍ നിന്നും ഇറങ്ങിയ ഡ്രൈവര്‍ ബൈക്കിടിച്ച് ദാരുണമായി മരണപ്പെട്ടിരുന്നു.
പാലക്കാട് തൃത്താല ആലൂര്‍ സ്വദേശി മണികണ്ഠനാ(49)ണ് തല്‍ക്ഷണം മരണപ്പെട്ടത്. അപകടത്തില്‍ ബൈക്കോടിച്ചിരുന്ന ഏഴാംമൈലിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ റമീസി (20)ന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. റമീസ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുപുരത്ത് ലോറി നിര്‍ത്തിയ ശേഷം ചുള്ളിക്കരയിലേക്ക് വഴി ചോദിക്കാന്‍ ഇറങ്ങിയ മണികണ്ഠനെ റമീസ് ഓടിച്ച കെ എല്‍ 60 എം 1855 നമ്പര്‍ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിറകെ നിന്നും ബൈക്ക് വരുന്നത് മണ്കണ്ഠന് കണ്ടിരുന്നില്ല. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.
അതിരാവിലെയായതിനാല്‍ അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അതു വഴി വന്ന യാത്രക്കാരാണ് ഒടുവില്‍ ലോറി ഡ്രൈവറെയും ബൈക്ക് യാത്രക്കാരനെയും ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ലോറി ഡ്രൈവര്‍ മണികണ്ഠന്‍ ദാരുണമായി മരണപ്പെട്ടിരുന്നു. ഈ റൂട്ടില്‍ വാഹനങ്ങള്‍ ചീറിപ്പായുകയാണ് ചെയ്യുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകട മേഖലയായിട്ടുപോലും അധികൃതര്‍ അപകടം കുറയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പൊതുവെ ജനവാസം കുറവായ ഈ പ്രദേശത്ത് രാവിലെയോ രാത്രിയോ ആരെങ്കിലും അപകടത്തില്‍പെട്ടാല്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും ആളുകളില്ലാത്ത അവസ്ഥയാണുണ്ടാകുന്നത്. അത്തരത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആളില്ലാത്തതാണ് മണികണ്ഠന്‍ മരണത്തിന് കീഴടങ്ങിയതെന്ന് നാട്ടുകാരനായ ഷാജഹാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഗുരുപുരത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vehicle, Natives, Kanhangad, Vehicle, Accidental-Death, Accident, Kanhangad, Accident prone in Gurupuram
< !- START disable copy paste -->