റോഡിലൊഴുകിയ മീന്‍ വെള്ളത്തില്‍ തെന്നി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മാധ്യമ പ്രവര്‍ത്തകന് പരിക്ക്
Dec 15, 2019, 18:59 IST
കാസര്‍കോട്: (www.kasargodvartha.com 15.12.2019) റോഡിലൊഴുകിയ മീന്‍ വെള്ളത്തില്‍ തെന്നി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റു. ഷാഫി തെരുവത്തിനാണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ 11.30 ഓടെ പ്രസ് ക്ലബ്ബ് ജംഗ്ഷനിലാണ് സംഭവം. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ചെമനാട്ടേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിസാര പരിക്കായതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങി.
keywords : kasaragod, news, journalists, Accident, Injured, Accident: news reporter Injured