തളങ്കരയില്‍ കാര്‍ 10 അടി താഴ്ചയുള്ള റെയില്‍വേ ട്രാക്കിലേക്ക് വീണു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
Feb 13, 2015, 23:01 IST
കാസര്‍കോട്: (www.kasargodvartha.com 13/02/2015) വീട്ടില്‍ നിന്നും പോവുകയായിരുന്ന യുവാവ് സഞ്ചരിച്ച കാര്‍ 10 അടി താഴ്ചയുള്ള റെയില്‍വേ ട്രാക്കിലേക്ക് വീണു. കാര്‍ ഓടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തളങ്കര പടിഞ്ഞാര്‍ കുന്നിലെ മിന്‍ഹാജാണ് രക്ഷപ്പെട്ടത്. മീന്‍ഹാജ് സഞ്ചരിച്ച കെ.എല്‍. 14 കെ. 3701 നമ്പര്‍ ആള്‍ട്ടോ കാറാണ് റെയില്‍വേ ട്രാക്കിലേക്ക് വീണത്.
ഇവിടെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് കൈവരി നിര്‍മിക്കാന്‍ സാധനങ്ങള്‍ ഇറക്കിയിരുന്നുവെങ്കിലും ഇതുവരെ കൈവരി നിര്‍മിച്ചില്ല. റെയില്‍വേ വൈദ്യൂതികരണത്തിനുള്ള പ്രവര്‍ത്തിയും ഇവിടെ നടക്കുന്നുണ്ട്. എന്നിട്ടും കൈവരി നിര്‍മിക്കാനുള്ള നടപടി അധികൃതര്‍ ആരംഭിച്ചിട്ടില്ല. വൈദ്യുതി ലൈന്‍ വലിക്കുന്ന അപകടത്തിന് കാരണമാകുമോ എന്ന ആശങ്കയും ജങ്ങള്‍ക്കുണ്ട്.
Keywords: Car-Accident, Kasaragod, Thalangara, Railway Track, Alto Car, Accident: miraculous escape for youth.