city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസിന്റെ ഫ്ളൈയിംഗ് സ്‌ക്വാഡ് ജീപ്പ് ഓട്ടോയുടെ പിന്നിലിടിച്ച സംഭവം; നഷ്ടപരിഹാരം നല്‍കുമെന്ന പോലീസുകാരന്റെ ഉറപ്പിനെ തുടര്‍ന്ന് കേസൊഴിവായി

കാസര്‍കോട്: (www.kasargodvartha.com 07.12.2017) ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെ തായലങ്ങാടിയില്‍ വെച്ച് പോലീസിന്റെ ഫ്ളൈയിംഗ് സ്‌ക്വാഡ് ജീപ്പ് ഓട്ടോയുടെ പിന്നിലിടിച്ചതിനെ തുടര്‍ന്ന് തകര്‍ന്ന ഓട്ടോ നഷ്ടപരിഹാരം നല്‍കി നന്നാക്കിക്കൊടുക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് കേസെടുക്കാതെ പോലീസുകാരന്‍ തലയൂരി. നെല്ലിക്കട്ടയിലെ ഹാരിസ് ഉപജീവനം നടത്തുന്ന ഓട്ടോയിലാണ് ടൗണ്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പോലീസിന്റെ വാഹനമിടിച്ചത്.

അപകടത്തെ തുടര്‍ന്ന് ജീപ്പ് നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെ പോലീസെത്തുകയും പ്രശ്‌നത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നീടാണ് തകര്‍ന്ന ഓട്ടോറിക്ഷ നന്നാക്കിക്കൊടുക്കാമെന്ന് പോലീസുകാരന്‍ ഉറപ്പ് നല്‍കിയത്. അതേസമയം അപകടം വരുത്തിയ പോലീസുകാരനെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് സൂചനയുണ്ട്.

ബ്രേക്ക് തകരാര്‍മൂലം തായലങ്ങാടിയില്‍ വര്‍ക്ക് ഷോപ്പില്‍ നല്‍കിയിരുന്ന ജീപ്പ് തിരിച്ചുകൊണ്ടുവരുമ്പോഴാണ് അപകടമുണ്ടായതെന്നും യൂണിഫോം ധരിക്കാത്തതിനാലാണ് ജീപ്പ് നിര്‍ത്താതെ ഓടിച്ചുപോയതെന്നും പോലീസുകാരന്‍ പറയുന്നു. എ ആര്‍ ക്യാമ്പിലെ പോലീസുകാരനാണ് അപകടം വരുത്തിയത്.

Related News:
പോലീസിന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ജീപ്പ് ഓട്ടോയിലിടിച്ചു, ഓട്ടോ ഡോക്ടറുടെ കാറിലിടിച്ചു; അപകടത്തിനിടയാക്കിയ പോലീസ് ജീപ്പ് നിര്‍ത്താതെ ഓടിച്ചുപോയി

പോലീസിന്റെ ഫ്ളൈയിംഗ് സ്‌ക്വാഡ് ജീപ്പ് ഓട്ടോയുടെ പിന്നിലിടിച്ച സംഭവം; നഷ്ടപരിഹാരം നല്‍കുമെന്ന പോലീസുകാരന്റെ ഉറപ്പിനെ തുടര്‍ന്ന് കേസൊഴിവായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, case, Auto-rickshaw, Accident issue; Case canceled for Police officer's assurance to give compensation

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia