വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് യാത്രക്കാരന് പരിക്കേറ്റ സംഭവം; ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു
Mar 25, 2018, 12:34 IST
കാസര്‍കോട്: (www.kasargodvartha.com 25.03.2018) വാട്ടര്‍ അതോറിറ്റിയുടെ കുഴിയില്‍ വീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ ചാല സ്വദേശിയായ സൈനുദ്ദീന്റെ (55) പരാതിയിലാണ് വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററിന് മുന്നിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സൈനുദ്ദീന്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് നന്നാക്കാനെടുത്ത കുഴിയില്‍ വീഴുകയായിരുന്നു. സ്‌കൂട്ടര്‍ കുഴിയിലേക്ക് വീണപ്പോള്‍ സൈനുദ്ദീന്റെ മുഖം നിലത്തിടിക്കുകയായിരുന്നു. കണ്ണിനും കൈകാലുകള്‍ക്കും പരിക്കേറ്റ സൈനുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുഴി മൂടുകയോ റിബ്ബണ്‍ കെട്ടി മറയ്ക്കുകയോ ചെയ്യാതെ അപകടം വരുത്തിയതിനാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Office, Nullippady, Accident incident; Case against Water Authority officer
< !- START disable copy paste -->