ഊട്ടിയില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ട്രാവലര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്
Apr 11, 2018, 12:11 IST
ഉദുമ: (www.kasargodvartha.com 11.04.2018) ഊട്ടിയില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ട്രാവലര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്കേറ്റു. ഉദുമ പള്ളത്ത് ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. പെരിയ സ്വദേശികളായ ഏഴു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച രാത്രി പെയ്ത മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളമുണ്ടായിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് അപകടത്തില്‍പെട്ടവര്‍ പറയുന്നത്. ഉദുമ സ്വദേശിയായ ഒരാളെ ഇറക്കിയ ശേഷം പെരിയയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kerala, News, Accident, Udma, Traveller Van, Wound. Admitted, Government Hospital, Accident in Uduma; 7 injured.
< !- START disable copy paste -->