മാതാവിനും മകനും അപകടത്തില്‍ പരിക്കേറ്റ സംഭവം; ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ തടവും പിഴയും
Aug 9, 2017, 20:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.08.2017) മാതാവിനും മകനും അപകടത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ബൈക്കോടിച്ചയാള്‍ക്ക് തടവും പിഴയും. കൊടക്കാട് പുത്തിലോട്ടെ മഹേഷ്ലാലിനെയാ(29) ണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) 2,500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്.
2015 ഫെബ്രുവരി നാലിന് ചൂരിക്കൊവ്വല്‍ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് സംഭവം. ചൂരിക്കൊവ്വലിലെ ജിതേഷ് (25), രോഹിണി (40) എന്നിവര്‍ ഒന്നിച്ച് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മഹേഷ്ലാല്‍ ഓടിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ജിതേഷിന്റെ ബൈക്കിന് പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് രോഹിണിക്കും ജിതേഷിനും പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റ് റോഡിയേല്ക്കു തെറിച്ച് വീണ രണ്ട് പേരെയും പരിസരവാസികള്‍ ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Bike, Accident, Fine, Accident; Imprisonment and fine for bike rider