സൈക്കിള്‍ യാത്രക്കാരന് കാറിടിച്ച് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് തടവും പിഴയും
Jun 30, 2017, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2017) സൈക്കിള്‍ യാത്രക്കാരന് കാറിടിച്ച് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവറെ കോടതി ശിക്ഷിച്ചു. വിദ്യാനഗര്‍ നായന്മാര്‍മൂലയിലെ അബ്ദുല്‍ സലാമിനെ(45) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി (ഒന്ന്) 1000 രൂപ പിഴയടക്കാനും 5000 രൂപ നഷ്ട പരിഹാരം നല്‍കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്.
ചെറുവത്തൂര്‍ പയ്യങ്കിലെ ടി മോഹനന്റെ പരാതിയിലാണ് അബ്ദുല്‍ സലാമിനെതിരെ പോലീസ് കേസെടുത്തത്. 2014 ജുലൈ 24 ന് ചെറുവത്തൂരില്‍ വെച്ചാണ് സംഭവം. സൈക്കിള്‍ യാത്ര ചെയ്യുകയായിരുന്ന മോഹനനെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയും പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചന്തേര പോലീസ് കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, court, Fine, Accident, Accident; fine for car driver
Keywords: Kasaragod, Kerala, Kanhangad, news, court, Fine, Accident, Accident; fine for car driver