മത്സ്യതൊഴിലാളിയുടെ അപകടമരണം; കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്
Feb 18, 2018, 14:01 IST
ഉദുമ:(www.kasargodvartha.com 18/02/2018) ബേക്കലില്‍ മത്സ്യതൊഴിലാളിയുടെ അപകടമരണവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ കെ രാഘവന്‍ (50) ആണ് മരിച്ചത്.
ബേക്കല്‍ ഗവ. ഫിഷറീസ് യു പി സ്‌കൂളിനടുത്താണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേയ്ക്കു പോവുകയായിരുന്ന കാറാണ് രാഘവനെ ഇടിച്ചുവീഴ്ത്തിയത്. ഉടന്‍ തന്നെ രാഘവനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്.
കെ എസ് ടി പി റോഡില്‍ അപകടം വിട്ടൊഴിയുന്നില്ല; കാറിടിച്ച് വഴിയാത്രക്കാരനായ മത്സ്യത്തൊഴിലാളി മരിച്ചു
Keywords: News, Uduma, Kasaragod, Kerala, Case, Car, Driver, Accident, Death, Police, Custody, Accident death of fisherman; case against the car driver
ബേക്കല്‍ ഗവ. ഫിഷറീസ് യു പി സ്‌കൂളിനടുത്താണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേയ്ക്കു പോവുകയായിരുന്ന കാറാണ് രാഘവനെ ഇടിച്ചുവീഴ്ത്തിയത്. ഉടന്‍ തന്നെ രാഘവനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണ്.
Related News: