മിനി വാന്‍ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
Aug 31, 2019, 19:41 IST
നീലേശ്വരം: (www.kasargodvartha.com 31.08.2019) മിനി വാന്‍ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നീലേശ്വരം കാര്യങ്കോട്ടെ ആറ്റിപ്പില്‍ രാഗേഷ് (35) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30 മണിയോടെ നീലേശ്വരം ദേശീയപാതയില്‍ കരുവാച്ചേരി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. നീലേശ്വരം മാര്‍ക്കറ്റ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് രാഗേഷ്. അയല്‍ വീട്ടില്‍ നടക്കുന്ന ചടങ്ങിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി നീലേശ്വരം ഭാഗത്തേക്ക് തന്റെ കെ എല്‍ 60 പി 7960 ഓട്ടോയുമായി വരുമ്പോള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് ഓക്സിജന്‍ സിലിണ്ടറുമായി പോവുകയായിരുന്ന കെ എല്‍ 13 എ എല്‍ 1548 നമ്പര്‍ മിനി വാന്‍ ഇടിക്കുകയായിരുന്നു. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
നേരത്തെ ഗള്‍ഫിലായിരുന്ന രാഗേഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇതിനുശേഷം നീലേശ്വരം മാര്‍ക്കറ്റില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന സുഹൃത്ത് കാര്യങ്കോട്ടെ ബാബുവിന് (40) കാലിനാണ് പരിക്കേറ്റത്. ബാബു ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭാര്യ: ജിസ്ന (പയ്യന്നൂര്‍ സഹകരണ ആശുപത്രി ജീവനക്കാരി). മക്കള്‍: അശ്വജിത്ത്, സൂര്യജിത്ത്. ഏക സഹോദരന്‍ അനീഷ്.
നീലേശ്വരം പോലീസ് അപകടം വരുത്തിയ മിനി വാന്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Accident, Auto Driver, Death, kasaragod, Kerala, news, Acciden; Auto driver Dead. < !- START disable copy paste -->