city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ ബി വി പി കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: (www.kasargodvartha.com 12.07.2017) കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതുവാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നയത്തിനെതിരെയും, കേരള സാങ്കേതിക സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച് എ ബി വി പി ജില്ലാ കമ്മിറ്റി കാസര്‍കോട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. കാസര്‍കോട് ഗവ. കോളജ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റ് കവാടത്തില്‍ പോലീസ് തടഞ്ഞു.

എ ബി വി പി കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി

വര്‍ധിച്ചു വരുന്ന മെഡിക്കല്‍ ഫീസ് കുറയ്ക്കാത്തപക്ഷം ഇടതുപക്ഷ മന്ത്രിമാരെ വഴിയില്‍ തടയുന്നതുള്‍പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എ ബി വി പി നേതാക്കള്‍ പറഞ്ഞു. മാര്‍ച്ച് എ ബി വി പി ജില്ലാ കണ്‍വീനര്‍ ശ്രീഹരി രാജപുരം ഉദ്ഘാടനം ചെയ്തു. ജോയിന്റ് കണ്‍വീനര്‍ രാഹുല്‍ പായിച്ചാല്‍, സനു പറക്ലായി, കാസര്‍കോട് നഗര്‍ സമിതി കണ്‍വീനര്‍ കെ രാഹുല്‍, ശ്രീജിത്ത്, ജിഷ്ണുരാജ്, സാരംഗ്, എം സകേത് തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : ABVP, Kasaragod, Collectorate, March, Inauguration, Protest, Government.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia