കേന്ദ്ര സര്‍വ്വകലാശാലയില്‍ അധ്യാപകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മതസ്പര്‍ദ്ധയും വ്യക്തിഹത്യയുമുണ്ടാക്കുന്ന സന്ദേശം പ്രചരിപ്പിച്ചു; ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി, കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടി പോലീസ്
Jan 23, 2020, 20:22 IST
കാസര്‍കോട്: (www.kasargodvartha.com 23.01.2020) കേന്ദ്ര സര്‍വ്വകലാശാലയില്‍ അധ്യാപകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മതസ്പര്‍ദ്ധയും വ്യക്തിഹത്യയുമുണ്ടാക്കുന്ന സന്ദേശം പ്രചരിപ്പിച്ചതായി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. സംഭവത്തില്‍ കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ് പോലീസ്. ഇതേ സ്ഥാപനത്തിലെ ഒരു വിഭാഗം അധ്യാപകര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. അസി. പ്രൊഫസര്‍ ഡോ.ടോണി ഗ്രേസ്, ഭാര്യ ഡോ. ജിന്നി ഗ്രേസ്, പ്രൊഫ. ജോന തോമസ്, അസിസ്റ്റന്റ് പ്രൊഫ.ഡോ. പി.എ. സിനു, ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍, ഡോ. ജോസഫ് കോയിപ്പള്ളി, ഡോ. പ്രസാദ് പന്ന്യന്‍, ഡോ. അജിത്കുമാര്‍ എന്നിവരെ അധിക്ഷേപിച്ചാണ് വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചത്.
'കേരള കേന്ദ്ര സര്‍വ്വകലാശാല സംരക്ഷണ സമിതി' എന്ന് തുടങ്ങുന്ന സന്ദേശമാണ് അധ്യാപകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മൂന്നു മിനുട്ടിനു ശേഷം എല്ലാവരും വായിച്ചുവെന്ന് ഉറപ്പാക്കി സന്ദേശം ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. മതവിദ്വേഷം പരത്തുന്നതും സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങളാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഇതു സംബന്ധിച്ച് വൈസ് ചാന്‍സിലര്‍ക്ക് നേരത്തെ അധ്യാപകര്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ഇതേതുടര്‍ന്നാണ് അധിക്ഷേപത്തിനിരയായ മൂന്ന് അധ്യാപകര്‍ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ടു പരാതി നല്‍കുകയത്.
സെബര്‍ സെല്ലിന്റെ പ്രാഥമികാന്വേഷണത്തില്‍ ഭരണ വിഭാഗത്തിലെ ചില അധ്യാപകര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് തെളിഞ്ഞതായാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Central University, Whatsapp, Police, case,Abusing message in WhatsApp; Central University teacher's complained