വാട്‌സ്ആപ്പിലൂടെ അപകീര്‍ത്തി സന്ദേശം; സി പി എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്
Apr 30, 2019, 17:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.04.2019) വാട്‌സ്ആപ്പിലൂടെ അപകീര്‍ത്തി സന്ദേശം നടത്തിയെന്ന സി പി എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. സി പി എം ചിത്താരി ലോക്കല്‍ സെക്രട്ടറി സബീഷിന്റെ പരാതിയില്‍ മുസ്ലീം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം ബഷീര്‍ വെള്ളിക്കോത്തിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
'ബംഗാള്‍ സര്‍ക്കാര്‍ മുസ്ലീംങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ രണ്ടു ശതമാനമായി കുറയ്ക്കുകയായിരുന്നുവെന്നും കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി എന്നിവരെ വധിച്ച കേസുകളില്‍ സി പി എം ഇരട്ടത്താപ്പ് നടത്തി റിയാസ് മൗലവി കൊലക്കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവന്നില്ലെന്നുമുള്ള പരാമര്‍ശങ്ങളാണ് സന്ദേശത്തിലുള്ളതെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു വാട്സ്ആപ്പിലൂടെ പ്രചരണമെന്നും പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, case, complaint, Investigation, Social-Media, Abusing message in WhatsApp; Case against Muslim league leader
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, case, complaint, Investigation, Social-Media, Abusing message in WhatsApp; Case against Muslim league leader
< !- START disable copy paste -->