സിദ്ദീഖിന്റെ കൊലപാതകം: 2 പേര്‍ പോലീസില്‍ കീഴടങ്ങി
Aug 6, 2018, 13:29 IST
ഉപ്പള: (www.kasargodvartha.com 06.08.2018) ഉപ്പള സോങ്കാലിലെ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകക്കേസിലെ പ്രതികളായ രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങി. ഉപ്പള പ്രതാപ് നഗറിലെ അശ്വത്, കാര്‍ത്തിക് എന്നിവരാണ് കുമ്പള പോലീസിനു മുമ്പാകെ കീഴടങ്ങിയത്. പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഉപ്പള സോങ്കാലില്‍ വെച്ച് സിദ്ദീഖിനെ സംഘം കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ഓടിക്കൂടിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഉപ്പള സോങ്കാലില്‍ വെച്ച് സിദ്ദീഖിനെ സംഘം കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ഓടിക്കൂടിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Keywords: Kerala, Uppala, kasaragod, news, Murder, Police, Kumbala, Accuse, CPM, BJP, RSS, Aboobacker Siddeeq murder case: Accuses surrendered in front of Kumbla Police