സൈനുല്‍ ആബിദ് വധം: യുവാവ് പോലീസ് പിടിയില്‍
Dec 28, 2014, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 28.12.2014) എസ്.ഡി.പി.ഐ പ്രവര്ത്തകന് തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ (22) കടയില്‍ കയറി കുത്തിക്കൊന്ന കേസില്‍ അണങ്കൂര്‍ ജെ.പി കോളനിയിലെ യുവാവിനെ പോലീസ് വലയിലാക്കി. ശബരിമല ദര്‍ശനത്തിനായി കാല്‍നടയായി പോകുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
അയ്യപ്പ ഭക്തന് ആയതിനാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പുമായി ആലോചിച്ചാണ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഗൂഢാലോചനയില്‍ ഇപ്പോള്‍ പിടിയിലായയാള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. പങ്കുണ്ടെന്ന് വ്യക്തമായാല്‍ ആബിദ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളുടെ താവളത്തെ കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
വരുണ്‍ കുമാര്‍, അനില്‍, മഹേഷ് തുടങ്ങി ഏഴുപേരാണ് ആബിദിന്റെ കൊലയില്‍ നേരിട്ട് പങ്കാളികളായിട്ടുള്ളതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഗൂഢാലോചനയില്‍ കൂടുതല്‍ പേര് പങ്കെടുത്തതായും പോലീസ് സംശയിക്കുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതായി അന്വേഷണം ഊര്‍ജിതമാക്കി.
ആബിദ് വധക്കേസില്‍ ബീരന്ത്ബയല്‍ ഉമാനഴ്സിങ് ഹോമിനടുത്ത ഇലക്ട്രീഷ്യന് തേജസ് (19), പാറക്കട്ട സ്വദേശിയും ഒരു മൊബൈല്‍ നെറ്റ്വര്‍ക്ക് സേവന കമ്പനിയുടെ റപ്രസെന്റേറ്റീവുമായ അഭിഷേക് (20), പെയിന്റിങ്് തൊഴിലാളി കൂഡ്ലു പച്ചക്കാട്ടെ അക്ഷയ്റായ് (24) എന്നിവരെയാണ് ഇതുവരെയായി അറസ്റ്റ് ചെയ്തത്.
സംഭവത്തിന് രണ്ട് ദിവസം മുമ്പ് ഒരു സല്‍ക്കാര ചടങ്ങില്‍ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ജെ.പി കോളനിയിലെ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ചവരെ വകവരുത്തണമെന്ന് തീരുമാനിച്ചുറപ്പിച്ചാണ് കൊല നടത്തിയതെന്നും അറസ്റ്റിലായവര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഫോട്ടോ വാട്ട്സ് ആപ്പ് വഴി കൈമാറിയാണ് പ്രതികളെല്ലാം ആബിദിനെ തിരിച്ചറിഞ്ഞത്. ആള് മാറിപ്പോകാതിരിക്കാനായിരുന്നു ഇത്. 22ന് വൈകുന്നേരം തേജസും അഭിഷേകും സ്കൂട്ടറില്‍ നഗരത്തില്‍ കറങ്ങി ആബിദ് കടയിലുണ്ടെന്ന് ഉറപ്പിച്ചതിന് ശേഷം ജനത്തിരക്ക് കുറഞ്ഞ സമയം നോക്കി മറ്റു പ്രതികളെയും കൂട്ടി കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊല നടത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് പ്രതികളെല്ലാം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. മൊബൈല്‍ ടവര്‍ നോക്കി പോലീസ് പിടികൂടുമെന്നത് മുന്നില്‍ കണ്ടായിരുന്നു ഇത്. പിന്നീടിതുവരെ പ്രതികളുടെ ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല.
ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

Related News:
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര് അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
Keywords : Kasaragod, Murder, Case, Accuse, Arrest, Police, Investigation, Anagoor, Custody, Abid Murder Case, JP Colony.