ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
Dec 23, 2014, 10:33 IST
കാസര്‍കോട്: (www.kasargodvartha.com 23.12.2014) എസ്.ഡി.പി.ഐ പ്രവര്ത്തകന് തളങ്കര നുസ്രത്ത് റോഡ് തൗഫീഖ് മന്‍സിലിലെ സൈനുല്‍ ആബിദി (22) ന്റെ കൊലയുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞി (60) യുടെ പരാതിയിലാണ് എസ്.ഐ എം. രാജേഷ് കേസെടുത്തത്.
കൊലപാതകം നടന്ന എം.ജി റോഡിലെ മുസ്ലിം ലീഗ് ഓഫീസിന് താഴത്തെ ഫര്‍ണിച്ചര്‍ കടയുടെ പരിസരത്ത് നിന്ന് കുത്താനുപയോഗിച്ച ചോര പുരണ്ട കത്തിയും കൊലയാളികളില്‍ ഒരാളുടേതെന്ന് സംശയിക്കുന്ന ഒറ്റ ചെരിപ്പും പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി 10 മണിയോടെ കട അടക്കാനായി സാധനങ്ങള്‍ അടുക്കിവെക്കുന്നതിനിടെ കടയിലെത്തിയ അക്രമികള്‍ തന്റെ മുന്നില്‍ വെച്ചാണ് മകനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ പറയുന്നു.
ആദ്യം നാല് പേരും പിന്നെ ഒരാളും കടയില്‍ കയറി വന്ന് ആബിദിനെ തള്ളിയിട്ടു. തന്റെ മേല്‍ വീണ ആബിദിനെ അക്രമികള്‍ പിന്നീട് കുനിച്ചു നിര്‍ത്തി കുത്തുകയായിരുന്നുവെന്നും അതിന് ശേഷം പള്ളം ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നുവെന്നും മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ പറയുന്നു. അക്രമികളെ കണ്ടാല്‍ തിരിച്ചറിയാം. എല്ലാവരും യുവാക്കളാണ്. ഒരാള്‍ മുണ്ടായിരുന്നു ഉടുത്തിരുന്നതെന്നും പിതാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്.
പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്ത് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് ചക്കര ബസാര്‍ റോഡിലൂടെ മൂന്നു ബൈക്കുകളിലായി ആറു പേര് കറങ്ങുന്നത് കണ്ടതായി ചിലര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
കൊല നടന്ന സ്ഥലത്തെത്തി ചൊവ്വാഴ്ച രാവിലെ ഫോറന്‍സിക് വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. കണ്ണൂരില്‍ നിന്നെത്തിയ കെ. ദീപേഷ്, എ.ബി. ശശിധരന് എന്നിവരാണ് തെളിവുകള്‍ ശേഖരിച്ചത്. കൊലപാതകം നടന്ന സ്ഥലത്ത് കാണപ്പെട്ട രക്തക്കറയും മറ്റും ഇവര്‍ പരിശോധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
കാസര്‍കോട് നഗരത്തില്‍ യുവാവിന് കുത്തേറ്റു
Keywords: Kasaragod, Kerala, Attack, Murder, Police, case, complaint, father, Zainul Abid, Blood, Abid murder: Case against 5.
Advertisement:

സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയ കത്തിയുടെ കവര്‍
|