ആബിദ് വധം: കൊലയാളി സംഘത്തിലെ മൂന്നു പേര് ഉള്‍പെടെ അഞ്ചു പേര് അറസ്റ്റില്‍
Jan 7, 2015, 00:01 IST
കാസര്‍കോട്: (www.kasargodvartha.com 06/01/2015) എം.ജി. റോഡിലെ ജെജെ ബെഡ് സെന്ററിലെ ജീവനക്കാരന് തളങ്കര നുസ്രത്ത് നഗറിലെ ആബിദിനെ (24) ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘത്തിലെ മൂന്നു പേരും ഗൂഡാലോചന നടത്തിയ രണ്ട് പേരും അറസ്റ്റിലായി.
ബട്ടംപാറ സുര്‍ളുവിലെ തേപ്പ് ജോലിക്കാരനായ അനില്‍ കുമാര്‍ എന്ന കടമ്പ് അനി (24), കാസര്‍കോട് നഗത്തിലെ ബിഎംഎസ് പ്രവര്‍ത്തകനും ചുമട്ട് തൊഴിലാളിയുമായ അണങ്കൂര്‍ ജെപി കോളനിയിലെ വരുണ്‍ കുമാര്‍ എന്ന അണ്ണു (27), പെരിയടുക്കം ഭഗവതിനഗറിലെ ബി. ഹരീഷ് (27) എന്നിവരും ഗൂഡാലോചന സംഘത്തിലുണ്ടായിരുന്ന മംഗളൂരുവിലെ ലിഫ്റ്റ് ഓപറേറ്റര്‍ കുഡ്ലു ആര്.ടി നഗറിലെ അഭിഷേക് എന്ന അഭി (27), കാസര്‍കോട്ടെ ഒരു സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ നുള്ളിപ്പാടി മല്യ കോമ്പൗണ്ടിലെ പ്രജിത്ത് എന്ന ആമ പ്രജിത്ത് (18) എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി രഞ്ജിത്ത്, കാസര്‍കോട് സി.ഐ പി.കെ സുധാകരന്, എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്.
പ്രതികളെ പോലീസ് വാനില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. ഇപ്പോള്‍ അറസ്റ്റിലായ അഭിഷേകിന്റെ സഹോദരനെയും കേസില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. (www.kasargodvartha.com 06/01/2015)
അനില്‍ കുമാറിന്റെ കെഎല്‍ 14 ക്യു 3575 നമ്പര്‍ ബൈക്കിലും വരുണ്‍ കുമാറിന്റെ കെഎല്‍ 14 ജെ 9551 നമ്പര്‍ ബൈക്കിലുമാണ് കൊലയാളി സംഘത്തിലെ ആറുപേര്‍ കാസര്‍കോട് സബ് ജയിലിന് സമീപം എത്തിയത്. ഇവിടെ ബൈക്ക് നിര്‍ത്തിയാണ് സംഘം ബെഡ് സെന്ററിലേക്ക് നടന്നുപോയി കടക്കകത്ത് കയറി ആബിദിനെ കുത്തിക്കൊലപ്പെടുത്തിയത്.
കൊലയ്ക്ക് ശേഷം ആളുകള്‍ പിന്തുടര്‍ന്നതോടെ സംഘത്തില്‍ പെട്ടവര്‍ ചിതറിപ്പോവുകയും വരുണ്‍ കുമാറിന്റെ ബൈക്ക് റോഡില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഈ ബൈക്ക് പോലീസ് കണ്ടെത്തിയതാണ് കൊലയാളി സംഘത്തെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സഹായകമായത്.
കേസില്‍ പ്രധാന സൂത്രധാരന്‍ ജ്യോതിഷ് അടക്കം ഏഴു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏതാനും പേരെ കൂടി കേസില്‍ അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു

Related News:
ആബിദ് വധം: മുഖ്യ പ്രതി ജ്യോതിഷിനെ അറസ്റ്റ് ചെയ്തു
ആബിദ് വധം: അറസ്റ്റിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍, മുഖ്യപ്രതികള്‍ വലയില്‍
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍
ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്ജന്
ആബിദ് വധം: പോലീസ് സര്ജന് കാസര്‍കോട്ടെത്തി
സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര് അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു

Keywords : Kasaragod, Murder, Case, Accuse, Arrest, Police, Investigation, Zainul AbiD, Abid Murder case: 5 arrested.