city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 01.01.2015) എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദിനെ (22) എം.ജി.റോഡില്‍ ചക്കര ബസാറിനടുത്ത ബെഡ് സെന്ററില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ മൂന്നു പേരെ കൂടി അന്വേഷണ സംഘം അറസ്റ്റുചെയ്തു. പെയിന്റിംഗ് തൊഴിലാളി പാറക്കട്ട മീപ്പുഗുരി അണങ്കൂര്‍ റോഡിലെ കൃഷ്ണ (30), മന്നിപ്പാടി ആലങ്കോട് കോളനിയിലെ കെ.വിജേഷ് എന്ന ബിജു(24), കറന്തക്കാട് ഹോണ്ട ഷോറൂമിലെ ജീവനക്കാരനും എരിയാല്‍ കൊറുവയല്‍ സ്വദേശിയുമായ കെ.സച്ചിന്‍ എന്ന സച്ചു (22) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ കാസര്‍കോട് ടൗണ്‍ സി.ഐ. പി.കെ. സുധാകരനും സംഘവും അറസ്റ്റുചെയ്തത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തതെന്നു സി.ഐ. പറഞ്ഞു.

ഇതോടെ ആബിദ് വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബീരന്ത്ബയലിലെ തേജസ് (19), പാറക്കട്ടയിലെ അഭിഷേക് (20), കുഡ്‌ലു പച്ചക്കാട്ടെ അക്ഷയ് റൈ (24) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.

ആബിദ് കൊല്ലപ്പെട്ട ദിവസം ഉച്ചയ്ക്ക് കറന്തക്കാട്ടെ ഒരു ഷെഡ്ഡില്‍ ഒത്തുകൂടി കൊലപാതകം സംബന്ധിച്ച ഗൂഢാലോചനയില്‍ ഇവര്‍ പങ്കാളികളായി എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ കേസില്‍ പ്രതിചേര്‍ത്തതെന്നു സി.ഐ. പറഞ്ഞു.
ആബിദ് വധം: ഗൂഢാലോചനയില്‍ പങ്കെടുത്ത 3 പ്രതികള്‍ കൂടി അറസ്റ്റില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
ആബിദിന്റെ ശരീരത്തില്‍ മൂന്നു തരം മുറിവുകള്‍ കണ്ടെത്തിയെന്ന് പോലീസ് സര്‍ജന്‍
ആബിദ് വധം: പോലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി

സൈനുല്‍ ആബിദിന്റെ കൊല: മുഖ്യ സൂത്രധാരന്‍ ജ്യോതിഷ് അടക്കം 5 പേരുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം

സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ

ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു

ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ

ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ

ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍

കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു


Keywords: Kasaragod, Kerala, Murder, arrest, Police, C.I, Case, Abid murder: 3 arrested for involvement in the conspiracy.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia