ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ
Dec 23, 2014, 11:12 IST
കാസര്‍കോട്: (www.kasargodvartha.com 23.12.2014) നഗരത്തില്‍ തിങ്കളാഴ്ച രാത്രി കുത്തേറ്റ് മരിച്ച എസ്ഡിപിഐ പ്രവര്ത്തകന് സൈനുല്‍ ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും. മംഗലാപുരത്തുനിന്നും തിങ്കളാഴ്ച രാത്രി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ച മൃതദേഹം രാത്രി 12.30ഓടെ വിദഗ്ധപോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ട് പോയിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി ജില്ലയില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ പരിയാരത്തേക്ക് പോയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം ഉച്ചയ്ക്ക് മുമ്പായി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തളങ്കര മാലിക് ദീനാറില്‍ എത്തിക്കും. കുളിപ്പിച്ച് കഫന്‍
ചെയ്ത ശേഷം അവിടെതന്നെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുയി മൃതദേഹം കുടുംബാംഗങ്ങളെ കാണിച്ചശേഷം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
തിങ്കളാഴ്ച രാത്രി 9.30ഓടെ കടയടക്കുന്നതിനിടെ ആബിദിനെ പിറകില്‍ നിന്നെത്തിയ ഒരു സംഘം വെട്ടിപരിക്കേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ ആബിദിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മംഗലാപുരത്തേക്ക് കൊണ്ടുപോവുന്നതിനിടയിലാണ് ആബിദ് മരണപ്പെട്ടത്. ആബിദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് താലൂക്കില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുകയാണ്.
താലൂക്കില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ ഓടുന്നില്ല. എന്നാല്‍ ചില സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കനത്ത പോലീസ് സന്നാഹം താലൂക്കിന്റെ പലഭാഗത്തും നിലയുറപ്പിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ നഗരത്തില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം, മണ്ഡലം പ്രസിഡന്റ് ഫൈസല്‍, വൈ. മുഹമ്മദ് കുഞ്ഞി, ഖാദര്‍ അറഫ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
കാസര്‍കോട് നഗരത്തില്‍ യുവാവിന് കുത്തേറ്റു

Related News:
കാസര്‍കോട് നഗരം പോലീസ് വലയത്തില്‍
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍
കാസര്‍കോട് നഗരം പോലീസ് വലയത്തില്‍
ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
Keywords : Abid Murder, Kasaragod, Kerala, Death, Youth, Police, Stabbed, Sainul Abid, Abid funeral at Malik deenar graveyard.