city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജെ സി ഐ ഇന്ത്യാ കോര്‍ഡിനേറ്ററായി കാസര്‍കോട് സ്വദേശി അബ്ദുല്‍ മഅ്‌റൂഫിനെ തെരഞ്ഞെടുത്തു

കാസര്‍കോട്: (www.kasaragodvartha.com 28.12.2019) ജെ സി ഐ ഇന്ത്യയുടെ 2020 വര്‍ഷത്തെ ട്രെയിനിംഗ് മാന്വല്‍ കോര്‍ഡിനേറ്ററായി കാസര്‍കോട് സ്വദേശി ടി എം അബ്ദുല്‍ മഅ്‌റൂഫിനെ തെരഞ്ഞെടുത്തു. ജെ സി ഐ കാസര്‍കോടിന്റെ മുന്‍ പ്രസിഡണ്ട് കൂടിയാണ്. 44 വര്‍ഷത്തെ ജെ സി ഐ കാസര്‍കോടിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് മഅ്‌റൂഫിന് ഈ അംഗീകാരം തേടിയെത്തുന്നത്.


2017 ലും മഅ്‌റൂഫ് കോര്‍ഡിനേറ്റര്‍ പദവി വഹിച്ചിരുന്നു. ജെ സി ഐ ഇന്ത്യയുടെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന 52 കോര്‍ഡിനേറ്റര്‍മാരില്‍  ഒരാളായാണ് മഅ്‌റൂഫിനെ നിയമിച്ചിരിക്കുന്നത്. ജെ സി ഐ കാസര്‍കോടിന് ലഭിച്ച അംഗീകാരമാണിതെന്ന് മഅ്‌റൂഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യുവാക്കളെ വ്യക്തിത്വ വികസനത്തിലൂന്നി സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി മാറ്റാനാണ് താന്‍ ശ്രമിക്കുകയെന്ന് മഅ്‌റൂഫ് വ്യക്തമാക്കി.

2008 ല്‍ ജെ സി ഐ പ്രവര്‍ത്തനം ആരംഭിച്ച മഅ്‌റൂഫ് 2013ല്‍ ജെ സി ഐ കാസര്‍കോട് പ്രസിഡണ്ടായി. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ജെ സി ഐ മേഖലാ തലത്തില്‍ വൈസ് പ്രസിഡണ്ട്, ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. 2016ല്‍ ജെ സി ഐ ഇന്ത്യാ മേഖലാ 19 ന്റെ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജെ സി ഐ ലോക സമ്മേളനത്തിലും നിരവധി ദേശീയ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നിലവില്‍ ജെ സി ഐ പരിശീലകനും എച്ച് ആര്‍ ഡി പരിശീലകനുമാണ്. കാസര്‍കോട് സന്തോഷ് നഗര്‍ സ്വദേശിയാണ്.

ജെ സി ഐ ഇന്ത്യാ കോര്‍ഡിനേറ്ററായി കാസര്‍കോട് സ്വദേശി അബ്ദുല്‍ മഅ്‌റൂഫിനെ തെരഞ്ഞെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, JCI, Co-ordinator, Natives, Abdul Maharoof elected as JCI Indian coordinator   < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia