അബ്ദുല്‍ ഖാദര്‍ വധം: മുളിയാര്‍ പഞ്ചായത്ത് ഹര്‍ത്താല്‍ പൂര്‍ണം; ഓട്ടോ റിക്ഷകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തി
Dec 2, 2016, 11:17 IST
പൊവ്വല്‍: (www.kasargodvartha.com 02/12/2016) ആദൂര്‍ പൊവ്വലിലെ അബ്ദുല്‍ ഖാദര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മുളിയാര്‍ പഞ്ചായത്തില്‍ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറുമണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ പൊതുവെ സമാധാനപരമാണ്. ഇതുവരെ അനിഷ്ടസംഭവമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.
ഓട്ടോ റിക്ഷകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തി. ബസുകളും ഒടി. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. വ്യാഴാഴ്ച വൈകിട്ടാണ് ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ പ്രശ്നത്തെചൊല്ലി അബ്ദുല്‍ ഖാദര്‍ കുത്തേറ്റ് മരിച്ചത്. ക്ലബ്ബുകള്‍ തമ്മിലുണ്ടായ നിസാരപ്രശ്നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട ഖാദര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനും പ്രതി സി പി എം പ്രവര്‍ത്തകനുമായതിനാല്‍ പ്രശ്നം രാഷ്ട്രീയമായി മാറി. സംഘര്‍ഷാവസ്ഥയുള്ളതിനാല്‍ പൊവ്വലിലും ബോവിക്കാനത്തും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
ബോവിക്കാനത്തും പൊവ്വലിലും കഴിഞ്ഞ രണ്ട് ദിവസമായി യുവാക്കള്‍തമ്മില്‍ സംഘട്ടനത്തിന് കാരണമായിരുന്നു. കൊല്ലപ്പെട്ട അബ്ദുല്‍ ഖാദറിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്ട്ടംചെയ്തുവരികയാണ്. അതിന് ശേഷം മൃതദേഹം പൊവ്വലിലെത്തിച്ച് പൊവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Related News:
ഖാദറിന്റെ കൊല നാടിനെ നടുക്കി; പ്രതിക്ക് വേണ്ടി ഒളിത്താവളങ്ങളില്‍ റെയ്ഡ്
യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല: മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കണം: മുസ്ലിം ലീഗ്
ഖാദറിന്റെ കൊല നാടിനെ നടുക്കി; പ്രതിക്ക് വേണ്ടി ഒളിത്താവളങ്ങളില്‍ റെയ്ഡ്
അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ; വെട്ടിയ പ്രതിയെ പോലീസ് തിരയുന്നു
ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം
Keywords: Harthal, Povvel, Kasaragod, Kerala, Stabbed, Death, Murder, Police, Investigation, Accuse, Muslim League, abdul-khader's-death-harthal-in-mulleria