city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇരു വൃക്കകളും തകരാറിലായ അബ്ദുല്‍ ഖാദര്‍ കനിവ് തേടുന്നു

ഉപ്പള: (www.kasargodvartha.com 25.04.2018) ഇരു വൃക്കകളും തകരാറിലായ ഉപ്പള കൈക്കമ്പയിലെ അബ്ദുല്‍ ഖാദര്‍ കനിവ് തേടുകയാണ്. സാമ്പത്തികമായി വളരെ ഏറെ പരാധീനത അനുഭവിക്കുന്ന ഇവര്‍ക്ക് കുടുംബനാഥനായ അബ്ദുല്‍ ഖാദറിന്റെ ഈ അസുഖം ഇവരെ ഒന്നടങ്കം തളര്‍ത്തിയിരിക്കുന്നു. ഉപ്പളയിലേയും പരിസര പ്രദേശങ്ങളിലേയും ഉദാരമതികളുടേയും ചില സംഘടനകളുടെയും സഹായം കൊണ്ടാണ് ഇതുവരേക്കും ഡയാലിസിസ് ചെയ്തു കൊണ്ടിരുന്നത്. തന്നെ തളര്‍ത്തിയ രോഗപീഡവുമായി വേദന കടിച്ചമര്‍ത്തി കഴിയുന്ന അബ്ദുല്‍ ഖാദറിനു ഇപ്പോള്‍ ഡയാലിസിസ് ചെയ്യാനുള്ള പണം പോലുമില്ലാതെ ഇരുള്‍ വീണ കുടുസുമുറിയില്‍ വേദനയോടെ കഴിയുകയാണ് ഈ നാലംഗ കുടുംബം.

ഇപ്പോള്‍ ആഴ്ച്ചയില്‍ നാലു തവണ ഡയാലിസിസ് ചെയ്തു വരികയാണ്. മൂന്ന് മക്കളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ക്ഷയരോഗം പിടിപെട്ട് ഒന്നര വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. മറ്റു രണ്ട് കുട്ടികള്‍ വിദ്യാര്‍ത്ഥികളാണ്. എപ്പോഴും കൂട്ടിനുണ്ടായിരുന്ന പ്രായമായ ഉമ്മ കട്ടിലില്‍ നിന്നും വീണ് നടുവൊടിഞ്ഞതിനാല്‍ ചികിത്സ ഇപ്പോഴും തുടരുന്നതിനിടയിലും രോഗത്തെയും പ്രായത്തെയും വകവെക്കാതെ എപ്പോഴും മകനു കൂട്ടിരിക്കുന്നുണ്ട.് പ്രവാസിയായിരുന്ന അബ്ദുല്‍ ഖാദര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് വൃക്ക സംബന്ധമായ രോഗം പിടിപെട്ടത്. ഒരു പാട് ചികിത്സയ്ക്കു ശേഷമാണ് ഇരു വൃക്കകളും തകരാറിലായ കാര്യം അറിയുന്നത്. ഇപ്പോള്‍ ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാവാതെയും പട്ടിണിയിലും കഴിയുകയാണ് ഈ കുടുംബം.

ഇരു വൃക്കകളും തകരാറിലായ അബ്ദുല്‍ ഖാദര്‍ കനിവ് തേടുന്നു

ഒരുപാട് ആളുകളുടെ അകമഴിഞ്ഞ സഹായത്താലാണ് ഇതുവരെ ചികിത്സ മുന്നോട്ട് കൊണ്ട് പോകാനായത്. ഇപ്പോള്‍ ഡയാലിസിസ് ചെയ്യാനുള്ള പണമില്ലാതെ കലങ്ങിയ കണ്ണുമായി കഴിയുകയാണ് അബ്ദുല്‍ ഖാദര്‍. മംഗളൂരുവിലെ ആശുപത്രിയില്‍ മുമ്പ് ഡയാലിസിസ് ചെയ്ത പണം കൊടുക്കാന്‍ ബാക്കിയുള്ളതിനാല്‍ ഇപ്പോള്‍ അവിടെ പണം കൊടുക്കാതെ ചികിത്സ തുടരാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. രോഗം തളര്‍ത്തിയ എന്റെ ദയനീയാവസ്ഥയും കുടുംബത്തിന്റെ പട്ടിണിയും കണ്ടറിഞ്ഞ് കനിവു വറ്റിയിട്ടില്ലാത്ത സുമനസ്സുകള്‍ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് കണ്ണീരോടെ അബുല്‍ ഖാദര്‍ പറയുന്നു. ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ഇതോടൊപ്പം വെക്കുന്നു.

ഇവരെ നമുക്ക് സഹായിക്കാം..

A/c :42102200109826

Name: abdul khader

Ifsc:SYNB0004210

Mobile nomber:9746269651,9567547503

Banks:syndicate bank uppala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Uppala, Needs help, Treatment, Abdul Khader and Family need your help.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia