ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച അബ്ബാസ് ചികിത്സാ സഹായത്തിനായി കനിവ് തേടുന്നു
Mar 27, 2018, 17:57 IST
മൊഗ്രാല്‍: (www.kasargodvartha.com 27.03.2018) ദുരന്തമുഖത്തേക്ക് നീങ്ങുന്ന സ്വന്തം ജീവിതമോര്‍ത്ത് ആശങ്കപ്പെടുകയാണ് മൊഗ്രാലിനടുത്ത് ബദ്രിയ്യ നഗറില്‍ ബദ്രിയ ജുമാമസ്ജിദിനടുത്ത് താമസിക്കുന്ന 48 കാരനായ അബ്ബാസ്. രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം ഏറെക്കുറെ നിലച്ചു കഴിഞ്ഞു. ജീവന്‍ നിലനിര്‍ത്താനുള്ള ഓട്ടത്തിലാണിപ്പോള്‍ അബ്ബാസ്.
കുമ്പളയിലെ ഒരു ഹോട്ടലിലെ ജോലിയും മക്കളുടെ വിദ്യാഭ്യാസവുമൊക്കെയായി അബ്ബാസിന്റെ സന്തുഷ്ടമായ ജീവിതം പൊടുന്നനെ ദുരന്തത്തിലേക്ക് പതിച്ചത് വിധിയുടെ ക്രൂരതയെന്നെ പറയാനാവൂ. 10 വര്‍ഷം മുമ്പ് മൂത്രക്കല്ല് സംബന്ധമായ രോഗമാണ് അബ്ബാസിന്റെ ജീവിതത്തിലേക്ക് വില്ലനായി കടന്നു വന്നത്. സഹികെട്ട അബ്ബാസ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ രണ്ട് പ്രാവശ്യം ഓപ്പറേഷന് വിധേയമാവുകയും ചെയ്തു. പിന്നീടങ്ങോട്ടാണ് അബ്ബാസിന്റെ ദുരിത ജീവിതം തുടങ്ങുന്നത്. രോഗം ഒന്നിന് പിറകെ ഒന്നായി അബ്ബാസിനെ വേട്ടയാടുകയായിരുന്നു.
വൃക്ക സംബന്ധമായ അസുഖത്തിന്റെ തുടക്കം നാലു വര്‍ഷം മുമ്പാണെങ്കിലും കൂടുതല്‍ വഷളായത് ആറു മാസങ്ങള്‍ക്ക് മുമ്പാണ്. വിദഗ്ധ ചികിത്സയുടെ ഭാഗമായി ഡയാലിസിസും, മരുന്നും, ഇഞ്ചക്ഷനുമൊക്കെയായി ആശുപത്രികള്‍ കയറിയിറങ്ങുന്നു. തുടര്‍ ചികിത്സ അബ്ബാസിന്റെ ജോലിയെയും ബാധിച്ചു. ഇതോടെ ചികിത്സക്കായി പണം കണ്ടെത്താനാവാതെ കടം കയറി നട്ടം തിരിയേണ്ട അവസ്ഥയിലേക്കെത്തിച്ചു. ഒപ്പം വീട്ടിലെ ചിലവും മക്കളുടെ പഠനത്തെയുമൊക്കെ ബാധിച്ചപ്പോള്‍ അബ്ബാസ് കൂടുതല്‍ രോഗിയായി മാറുകയായിരുന്നു. കാലിയായ കീശയെ ഓര്‍ത്ത് കണ്ണീരൊഴുക്കാനേ ഇപ്പോള്‍ അബ്ബാസിന് കഴിയുന്നുളളൂ. ഭാര്യയും, സ്‌കൂളിലും, കോളേജിലും പഠിക്കുന്ന മൂന്ന് മക്കളാണ് അബ്ബാസിന്റെ സമ്പാദ്യം. തുടര്‍ ചികിത്സക്ക് പണം കണ്ടെത്താനാകാതെ കനിവുള്ളവരുടെ കാര്യണ്യ പ്രതീക്ഷയിലാണ് ഇപ്പോള്‍ ഈ നിര്‍ധന കുടുംബം.
ഇനി ചികിത്സ തേടാനുള്ള യാതൊരു വഴിയും അബ്ബാസിന്റെ മുന്നിലില്ല. നാട്ടുകാരുടെയും, ചില സുഹൃത്തുക്കളുടെയും സഹായം കൊണ്ട് ഇത് വരെ എത്തിയെന്ന് അബ്ബാസ് കണ്ണീരോടെ പറയുന്നു. ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് ചെയ്യണം, ഇഞ്ചക്ഷന്‍ വെക്കണം, ഓരോ തവണയും ആശുപത്രിയില്‍ പോവുമ്പോള്‍ മൂന്നു മുതല്‍ അയ്യായിരം രൂപ വരെ ചിലവ് വരുന്നുണ്ട്. ഇനി എങ്ങനെ എന്ന ചോദ്യമാണ് ഇപ്പോള്‍ അബ്ബാസിന്റെ മുന്നിലുള്ളത്.വൃക്ക മാറ്റിവെക്കലും ലക്ഷങ്ങളുടെ ആശുപത്രി ചിലവുമൊക്കെ ഇപ്പോള്‍ അബ്ബാസിന് ഓര്‍ക്കാനോ അതിനെപ്പറ്റി ചിന്തിക്കാനോ കഴിയില്ല, അത് നടക്കാത്ത കാര്യമാണെന്നും അബ്ബാസ് സങ്കടത്തോടെ പറയുന്നു.
ബദ്രിയ നഗറില്‍ ഒരു കൊച്ചു വീട്ടിലാണ് അബ്ബാസും കുടുംബവും താമസിച്ചു വരുന്നത്. ചികിത്സക്ക് പുറമെ കുട്ടികളുടെ സ്‌കൂള്‍ പഠനം, നിത്യച്ചിലവ് ഇതിനൊക്കെയായി ഇനിയും കടം എങ്ങനെ വാങ്ങും എന്നത് അബ്ബാസിന്റെ മുന്നിലുള്ള വലിയ ചോദ്യമാണ്. നാട്ടുകാരോടും, സുഹൃത്തുക്കളോടുമൊക്കെ കടം വാങ്ങിയാണ് ഓരോ ആഴ്ചയും ചികിത്സക്ക് പോകുന്നത്. അബ്ബാസിന്റെ രോഗത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഭാര്യയും, മക്കളും. കനിവുള്ളവര്‍ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ഈ നിര്‍ധന കുടുംബം.
അബ്ബാസിന്റെ പേരില്‍ വിജയ ബാങ്കിന്റെ കുമ്പള ബ്രാഞ്ചില്‍ അക്കൗണ്ട് നിലവിലുണ്ട്. A/c No: 201901011005840. IFSC: VIJB0002019. ഫോണ്‍ നമ്പര്‍: 8129350154, 9567243383.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, helping hands, Needs help, Abbas Needs Your Help
< !- START disable copy paste -->