city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ചെര്‍ക്കള: (www.kvartha 31.12.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബോവിക്കാനം എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി പി കെ ഹൃദ്യ (12) യാണ് മരിച്ചത്. കാസര്‍കോട് ഡി ഡി ഇ ഓഫീസ് ക്ലര്‍ക്കായ കിരണ്‍ കുമാറിന്റേയും, നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക രേഖയുടേയും മകളാണ്.

ഒരാഴ്ചയോളം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാല് ദിവസം മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ചെര്‍ക്കള കുണ്ടടുക്കത്തെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും. ഏക സഹോദരി പി കെ ദ്രുവി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Keywords:  news, Kerala, kasaragod, Bovikanam, Cherkala, Student, died, Teacher, Treatment, A seventh Standard student who was being treated for her illness died

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia