പച്ചക്കറി കൃഷിയില്‍ മാതൃകയായി ഒരു കുടുംബം
Apr 11, 2018, 13:38 IST
കുമ്പള: (www.kasargodvartha.com 11.04.2018) 35 വര്‍ഷക്കാലമായി കൃഷിയിലൂടെ തന്നെയാണ് ഈ കുടുംബം ജീവിക്കുന്നത്. ഹേരൂരിലെ മുരളീധര മയ്യയും കുടുംബവുമാണ് ഹേരൂരിലെ ബജേ ഹൗസില്‍ രണ്ടര ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നത്. കൂടാതെ ഇവിടെ അഞ്ച് ഹെക്ടര്‍ സ്ഥലത്ത് തെങ്ങും എട്ട് ഹെക്ടര്‍ സ്ഥലത്ത് കമുകും കൃഷി ചെയ്യുന്നുണ്ട്. പത്തോളം കന്നുകാലികളേയും ഇവര്‍ വളര്‍ത്തുന്നുണ്ട്.
പച്ചക്കറി തോട്ടത്തില്‍ വെള്ളരി, വെണ്ട, കക്കിരി, നരമ്പന്‍, പടവലം,ചീര, മത്തന്‍, കുമ്പളം തുടങ്ങി മുഴുവന്‍ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മംഗല്‍പാടി പഞ്ചായത്ത് ഓഫീസിന് സമീപം ഇവരുടെ വില്‍പ്പന സ്റ്റാള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെയും ഒരു ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് മംഗളൂരു ഭാഗത്തേയും മറ്റും പച്ചക്കറി കയറ്റി അയക്കാറുണ്ട്.
മുരളീധര മയ്യയെ കൂടാതെ കുടുംബാംഗങ്ങളായ സൂര്യ മയ്യനാരായണമയ്യ, ഗൗരി. എസ്.എന്‍, യശോദ, സുജാത എന്നിവര്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ കൃഷി തോട്ടത്തില്‍ എത്തുകയും പണി ആരംഭിക്കുകയും ചെയ്യുന്നു. വൈകിട്ട് സൂര്യാസ്തമയത്തിന് ശേഷമാണ് തോട്ടത്തില്‍ നിന്നും മടങ്ങുന്നത്. പരിസരവാസികളും നാട്ടുകാരും ഇവിടെ നിന്നാണ് പച്ചക്കറികള്‍ വാങ്ങുന്നത് എന്ന് ഇവര്‍ പറഞ്ഞു. കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നും വേണ്ടുന്ന സഹായ സഹകരണങ്ങള്‍ കിട്ടുന്നുണ്ടെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Farming, Kumbala, Vegitable, Farmer, Model, A family modeled in vegetable crops. < !- START disable copy paste -->