city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Experience | ഇങ്ങനെ മതിയോ വിമാനങ്ങൾ? മരണത്തെ മുന്നിൽ കണ്ട നിമിഷം! ദോഹയിൽ നിന്ന് മംഗ്ളൂറിലേക്കുള്ള യാത്രയിലെ അനുഭവം പങ്കുവെച്ച് കെഎംസിസി നേതാവ്

A Close Call: Passenger Narrates Terrifying Experience on Doha-Mangalore Flight
Image Credit: Facebook / Lukmanul Hakeem Mohamed, Air India

● ഗൾഫ് സെക്ടറിലെ വിമാന സുരക്ഷയിൽ ആശങ്ക
● ലാൻഡിങ്ങിനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം സംഭവിച്ചത്
● പൈലറ്റ് മീറ്റർ ഗേജിന്റെ തകരാറാണ് കാരണമെന്ന് പറഞ്ഞു

കാസർകോട്: (KasargodVartha) ദോഹയിൽ നിന്ന് മംഗ്ളൂറിലേക്കുള്ള എയർ ഇൻഡ്യ വിമാനത്തിൽ സംഭവിച്ച അപകടകരമായ  സംഭവം വിവരിച്ചുകൊണ്ട് ഖത്വർ കെഎംസിസി കാസർകോട് ജില്ലാ ഭാരവാഹി എം ലുഖ്മാനുൽ ഹകീം തളങ്കര ഫേസ്ബുകിൽ പങ്കുവെച്ച അനുഭവം ശ്രദ്ധേയമായി. ഒരു നിമിഷം മരണത്തെ അതിജീവിച്ച അദ്ദേഹത്തിന്റെ അനുഭവം വാക്കുകളിൽ പകർത്തുമ്പോൾ ഹൃദയം പിടയ്ക്കുന്ന വായനാനുഭവമാണ് ലഭിക്കുന്നത്.

ദോഹയിൽ നിന്ന് വിമാനം പറന്നുയർന്നതു മുതൽ അസാധാരണമായ കുലുക്കവും ശബ്ദവും അനുഭവപ്പെട്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ പിന്നീട് സംഭവിച്ചത് ലുഖ്മാനുൽ ഹകീമിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും ഭയങ്കരമായ നിമിഷങ്ങളായിരുന്നു. ലാൻഡിങ്ങിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിൽ വിമാനം റൺവേയിൽ മുട്ടി വീണ്ടും പറന്നുയർന്ന നിമിഷം ലുഖ്മാനുൽ ഹകീമിനും മറ്റ് യാത്രക്കാർക്കും മരണം കണ്ണുമുന്നിൽ കണ്ടതുപോലെ തോന്നി. 

a close call passenger narrates terrifying experience on do

വിമാനം തീപിടിച്ച് നശിച്ചുപോകുമെന്ന ഭയവും പലരുടെയും മനസ്സിലോടി. എന്നാൽ, പിന്നീട് പൈലറ്റ് മീറ്റർ ഗേജിന്റെ തകരാറാണ് സംഭവത്തിന് കാരണമെന്നും പത്ത് മിനിറ്റിനകം വീണ്ടും ലാൻഡ് ചെയ്യുമെന്നും അറിയിച്ചുവെങ്കിലും സുരക്ഷിതമായി ലാൻഡ് ചെയ്തപ്പോഴാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്. ഗൾഫ് സെക്റ്ററിലെ യാത്ര വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറയുന്നു. 

വലിയ തുക നൽകി ടികറ്റ് എടുക്കുന്നവരാണ് പ്രവാസികൾ അടക്കമുള്ള യാത്രക്കാർ. സുരക്ഷിതമായ യാത്ര എല്ലാവരുടെയും അവകാശമാണ്. ലുഖ്മാനുൽ ഹകീം പങ്കുവെച്ച അനുഭവം കാലപ്പഴക്കമുള്ള വിമാനങ്ങൾ ഒഴിവാക്കി സുരക്ഷിത യാത്ര ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ഉടൻ തന്നെ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തുകാട്ടുന്നു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

'വലിയ ഒരപകടം തല നാഴികക്ക് മാറി രക്ഷപ്പെട്ടതിന്റെ   ഞെട്ടലിൽ ആണുഞാനിന്നും 
വിമാന യാത്ര തുടങ്ങി വർഷങ്ങളായെങ്കിലും ഇത് പോലെയൊരു അനുഭവമാധ്യമായിരുന്നു 
ഇത്തവണ നാട്ടിൽ പോവുമ്പോൾ പതിവ് പോലെ മംഗലാപുരത്തേക്കുള്ള എയർ ഇന്ത്യ തന്നെയായിരുന്നു ആശ്രയം. 
ദോഹയിൽ നിന്ന് ഫ്ളൈറ്റ് പറന്നുയർന്നപ്പോൾ തന്നെ അസാധാരണ കുലുക്കവും ശബ്ദവും
അനുഭവപ്പെട്ടിരുന്നു. ഒരു പക്ഷെ കാലപ്പഴക്കമാവാം ഒച്ചപ്പാടിന് കാരണമെന്നതുറുപ്പു 
നല്ല കാലാവസ്ഥ കാരണമാണോ ആവോ നിശ്ചിത സമയത്തിനും
അര മണിക്കൂറ്
നേരത്തെ പൈലറ്റ് ലാൻഡിങ്ങിനുള്ള അറിയിപ്പുകൾ
നൽകി 
എയർ ഹോസ്റ്റഴ്സ് സീറ്റുകൾ നേരെയാക്കാനും
ബെൽറ്റ്
ധരിക്കാനും
നിർദേശം
നൽകുക യും യാത്രക്കാരൊക്കെ വിമാനമിറങ്ങു മിപ്പോളെന്നു കരുതി ഇരിക്കുന്നതിനിടയിലാണ് വലിയ ശബ്ദത്തിൽ ഫ്‌ളൈറ്റ് റൺവേയിൽ
മുത്തമിട്ടു വീണ്ടും പൊടുന്നനെ പറന്നുയർന്നത് 
എന്താണ് സംഭവിച്ചതെന്ന് ഒന്നുമറിയാതെ ഞങ്ങളൊക്കെ ആകെ പേടിച്ചു പരിഭ്രാന്തരായി ഇത് പോലെ ലാന്ഡിങ്ങിനിടയിൽ
വിമാനം വീണ്ടും പറത്തുവാൻ ശ്രമിക്കുന്നതിനിടയിൽ അപകടം സംഭവിച്ചു തീ ഗോളമായി വിമാനം കത്തിച്ചാമ്പലായത്  മനസ്സിൽ മിന്നിമറഞ്ഞു  
 ഒക്ടോബർ 23 ആയിരുന്നു സംഭവം ഞാനടക്കമുള്ള 
മുഴുവൻ യാത്രക്കാരും
പേടിച്ചു വിറങ്ങലടിച്ച നിമിഷം 
പലരും
തല താഴ്ത്തി പ്രാർത്ഥനയിൽ
ആവുകയും ചിലർ തലയുയർത്തി പരസ്പരം നോക്കി 
എല്ലാം
അവസാനിക്കുന്നു എന്നൊരു ആത്മഗതം പോലെ മുഖത്തോട് മുഖം നോക്കി യിരിക്കയായിരുന്നു 
അല്പം
കഴിഞ്ഞാണ് മീറ്റർഗേജിന്റെ തകരാറു കാരണമാണ് ലാൻഡ് ചെയ്യാതെ വീണ്ടുമുയർന്നതെന്നും പത്തു മിനിറ്റിനകം വീണ്ടും ലാൻഡ് ചെയ്യുമെന്ന വിവരവും പൈലറ്റ് പങ്കു വെക്കുന്നത് 
സേഫ് ആണെന്ന് പറഞ്ഞു വെങ്കിലും വിമാനം വീണ്ടും ലാൻഡ് ചെയ്തു കഴിഞ്ഞപ്പോൾ
മാത്രമാണ് ഞങ്ങൾക്ക് ശ്വാസം നേരെ വീണത് 
എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനെ കുറിച്ച് എനിക്ക് യാതൊരു ധാരണ യുമില്ലെങ്കിലും ഗൾഫ് സെക്റ്ററിലെ യാത്ര വിമാനങ്ങൾ കാലപ്പഴക്കമുള്ളതൊക്കെ ഒഴിവാക്കി സുരക്ഷിത യാത്ര ഉറപ്പു വരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല'.

a close call passenger narrates terrifying experience on do

#AirIndia #flightsafety #aviationaccident #keralanews #DohaToMangalore #passengersafety

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia