city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് വര്‍ഗീയതക്കും അക്രമത്തിനും എതിരെയുള്ള ജനവിധി: എ. അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 25.10.2019) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്റെ വിജയം വര്‍ഗീയതക്കും ആക്രമത്തിനും എതിരേയുള്ള ജനവിധിയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. ശക്തമായ ത്രികോണ മത്സരം നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ബി ജെ പിയും, എല്‍ ഡി എഫും തമ്മില്‍ മത്സരമായിരുന്നു. ഇരുകൂട്ടരും യു ഡി എഫ് ശക്തികേന്ദ്രങ്ങളില്‍ തമ്പടിച്ച് രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചു. ബി ജെ പിക്ക് വേണ്ടി കര്‍ണാടക സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മന്ത്രിമാരും എം എല്‍ എമാരും, പാര്‍ട്ടി നേതാക്കളും രംഗത്തിറങ്ങിയപ്പോള്‍ എല്‍ ഡി എഫ് മന്ത്രിയുടെ നേതൃത്വത്തില്‍ നേതാക്കളടക്കം രണ്ടായിരത്തോളം കേഡര്‍മാരെ ഇറക്കി.

  മഞ്ചേശ്വരത്ത് വര്‍ഗീയതക്കും അക്രമത്തിനും എതിരെയുള്ള ജനവിധി: എ. അബ്ദുര്‍ റഹ് മാന്‍

ബി ജെ പിയും എല്‍ ഡി എഫും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വാരിക്കോരി പണമിറക്കി. ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഒരു വോട്ടിന് പതിനായിരം രൂപ വരെ നല്‍കാന്‍ തയ്യാറായി. മുസ്ലിം ലീഗില്‍ നിന്ന് രാജി വെച്ചെന്ന് പ്രചരിപ്പിക്കാന്‍ വേണ്ടി ക്രിമിനലുകളേയും കുറ്റവാളികളേയും കൂട്ടുപിടിച്ചു. ന്യൂനപക്ഷ സമുദായ നേതാക്കളെ മുഴുവന്‍ യു ഡി എഫ് കേന്ദ്രങ്ങളില്‍ പ്രചരണത്തിനും, വോട്ട് പിടിത്തത്തിനും വേണ്ടി വിന്യസിച്ചു. അപവാദങ്ങളും നുണകളും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബി ജെ പിയും എല്‍ ഡി എഫും പരമാവധി ശ്രമം നടത്തി. എന്നിട്ടും മഞ്ചേശ്വരത്ത് യു ഡി എഫിനെ പരാജയപ്പെടുത്താന്‍ സാധിച്ചില്ലെന്ന് അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.

യു ഡി എഫ് ഐക്യത്തോടെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് വലിയ വിജയം കൈവരിക്കാന്‍ സാധിച്ചത്. എം സി ഖമറുദ്ദീന് ചരിത്ര വിജയം സമ്മാനിച്ച മഞ്ചേശ്വരത്തെ വോട്ടര്‍മാക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.



Keywords:  Kerala, kasaragod, news, Manjeshwaram, election, by-election, UDF, Muslim-league, A Abdul Rahman on Manjeshwaram UDF candidate's win

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia